തിരുവനന്തപുരം: അട്ടകുളങ്ങര ബോംബേറ് കേസിലെ പ്രത്രി കരാട്ടെ ഫറൂഖ് മരിച്ചു. പരോളില്‍ കഴിയവെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 1999 ജൂലായ് 17നാണ് ഗുണ്ടാകുടിപ്പകയെ തുടര്‍ന്ന് എതിര്‍ സംഘത്തിലുണ്ടായിരുന്ന എല്‍ടിടിഇ കബീറിനെ അട്ടകുളങ്ങര ജയിലിന് മുന്നില്‍ വച്ച് ഫറൂഖ് ബോംബെറിഞ്ഞു കൊലപ്പെടുത്തിയത്.
കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കബീറിനു നേരെ ഫറൂഖ് ബോംബെറിഞ്ഞത്. തല തകര്‍ന്നായിരുന്നു കബീറിന്‍റെ മരണം സംഭവിച്ചത്. കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ഫാറൂഖിന്‍റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി ഇളവ് ചെയ്‌തിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായാണ് ഫറൂഖ് പരോളില്‍ പുറത്തിറങ്ങിയത്.
ALSO READ: കോളജ് തുറക്കല്‍: പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന്