തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തി മറ്റു പദ്ധതികള്‍ കൂടി മുടക്കാനില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. പരിസ്ഥിതി പ്രശ്‌നം കാരണം നിരവധി ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. പരിസ്ഥിതി ചൂണ്ടിക്കാട്ടി വന്‍ പദ്ധതികള്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണ്. സംസ്ഥാനത്തിന്‍റെ വൈദ്യുതി ഉത്പാദനം കൂട്ടുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രതിസന്ധി കണക്കിലെുത്ത് ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം കുറവുവരുത്തും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ ഗഡുക്കളായി അടയ്ക്കാം.
2018ലെയും 2019ലെയും അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാമുകളിലെ ജല സംഭരണം സംബന്ധിച്ച് മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും വൈദ്യുതിമന്ത്രി വ്യക്തമാക്കി.
Also read: അതിരപ്പള്ളി പദ്ധതിക്കുള്ള എതിർപ്പുകളിൽ കഴമ്പുണ്ടെന്ന് പ്രൊഫ. മാധവ് ഗാഡ്‌ഗിൽ