തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവും തമ്മിലുളള വിവാഹം നാളെ (4-3-2022) നടക്കും. സിപിഎം സംസ്ഥാന സമിതി ഓഫിസായ എകെജി സെന്‍ററിലെ എകെജി ഹാളില്‍ രാവിലെ 11 മണിക്കാണ് വിവാഹം. വിവാഹക്ഷണപ്പത്രം പുറത്തിറക്കിയത് സിപിഎം ജില്ല കമ്മിറ്റിയുടെ പേരില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനായിരുന്നു.
രണ്ടു ദിവസം മുമ്പ് ആര്യ രാജേന്ദ്രനും ഫേസ്ബുക്കിലൂടെ പാര്‍ട്ടി സ്റ്റൈലില്‍ ക്ഷണം നടത്തിയിരുന്നു. 'പരമാവധി പേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കെടുക്കണം. വിവാഹത്തിന് യാതൊരു വിധത്തിലുമുളള ഉപഹാരങ്ങളും സ്വീകരിക്കുന്നതല്ല.
സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതി മന്ദിരങ്ങളിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹം'- സച്ചിന്‍റെ കൂടി പേരുവെച്ച് ഫേസ്ബുക്കില്‍ ആര്യ കുറിച്ചു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യ രാജേന്ദ്രൻ. സച്ചിന്‍ ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്‍ക്കേ ഇരുവരും സുഹൃത്തുക്കളാണ്. വിവാഹത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.