തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പന ശാലകൾ നാളെ പ്രവർത്തിക്കും. ഞായറാഴ്‌ച സമ്പൂർണ ലോക്ക് ഡോൺ ഇല്ലാത്തതിനാലാണ് മദ്യ വിതരണ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രാവിലെ 10 മണി മുതൽ അഞ്ച് മണി വരെയാണ് മദ്യ വിതരണം.
ബെവ് ക്യൂ ആപ്പ് വഴി നാളത്തേക്കുള്ള ബുക്കിങ് ആരംഭിച്ചു. 265 ബിവറേജ് ഔട്ട്‌ലറ്റുകളും 30 കൺസ്യൂമർഫെഡ് ഷോപ്പുകളും 576 ബാറുകളും 291 ബിയർ പാർലറുകളും നാളെ പ്രവർത്തിക്കും. സംസ്ഥാനത്തെ കള്ളുഷാപ്പുകളും നാളെ തുറന്നു പ്രവർത്തിക്കുന്നുണ്ട്.