തിരുവന്തപുരം: എഐഎസ്എഫ് 44-ാംമത് സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് തുടക്കം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക ദീപശിഖാ ജാഥകള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിക്കുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് എസ്എഫ്ഐ- എഐഎസ്എഫ് സംഘടനകള്‍ തമ്മില്‍ സംഘടനാ സ്വാതന്ത്യം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എഐഎസ്എഫ് സംസ്ഥാന സമ്മേളനം. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ബാബു സമ്മേളത്തിന് അധ്യക്ഷത വഹിക്കും. നാളെ രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ നാലിന് രാവിലെ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
എസ്എഫ്ഐ മാത്രമുള്ള ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്യം നിഷേധിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് എഐഎസ്എഫിലുള്ളത്. ഇതിന്‍റെ സ്വാഭാവിക പ്രതികരണം പ്രതിനിധി സമ്മേളനത്തിലുള്‍പ്പടെ പ്രതിഫലിച്ചേക്കും.