ന്യൂഡൽഹി: തിരുവനന്തപുരം പട്ടം സ്വദേശിയായ ആര്‍ ഹരികുമാര്‍ ഇന്ത്യൻ നവിക സേനയുടെ സാരഥ്യം ഏറ്റെടുത്തു. നിലവിലെ അഡ്‌മിറൽ കെ ബി സിങ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് 25-ാം മേധാവിയായി അദ്ദേഹം ചുമതലയേറ്റത്. നാവികസേന മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ഹരികുമാര്‍ ചരിത്രം കുറിച്ചു.
Admiral R Hari Kumar takes over as new Navy chief: പുതിയ ചുമതലയേറ്റതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആർ ഹരികുമാർ പറഞ്ഞു. പടിഞ്ഞാറൻ നാവിക കമാൻഡിന്‍റെ മേധാവി സ്ഥാനത്ത് നിന്നാണ് ഹരികുമാർ നാവിക സേനയുടെ തലപ്പത്തേക്ക് എത്തുന്നത്. 1962 ഏപ്രിൽ 12ന് ജനിച്ച ഹരി കുമാർ 1983 ജനുവരി ഒന്നിനാണ് നാവിക സേനയില്‍ നിയമിതനാവുന്നത്. നേവിയുടെ എയര്‍ക്രാഫ്‌റ്റ് ക്യാരിയറായ ഐഎൻഎസ് വിരാട്, ഐഎൻഎസ് നിഷാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് റൺവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
READ MORE: നാവിക സേനയുടെ തലപ്പത്ത് മലയാളി; ഹരികുമാര്‍ ഈ മാസം 30ന് ചുമതലയേല്ക്കും