തിരുവന്തപുരം: കൊവിഡ് വ്യാപനം മറച്ചു വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം പല സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിനെ അറിയിക്കുന്നില്ല. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം.
പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നേഴ്‌സിങ് കോളജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോട് മന്ത്രി നിര്‍ദേശിച്ചു. വിദേശത്ത് നിന്നും എത്തിയാളുടെ സമ്പര്‍ക്കത്തിലുള്ള ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദ്യാർഥി കോളജില്‍ ക്ലാസില്‍ എത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഇവിടത്തെ നിരവധി വിദ്യാര്‍ഥികള്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇവരുടെ പരിശോധന ഫലങ്ങല്‍ ലഭിക്കാനുണ്ട്. ഇത്രയും ഗുരുതരമായ സ്ഥിതിയിലെത്തിയിട്ടും ആരോഗ്യ വകുപ്പിനെ വിവരം അറിയക്കാന്‍ കോളജ് അധികൃതര്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടി.
ALSO READ: സംസ്ഥാനത്ത് കുറയാതെ കൊവിഡ് ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് മടി
എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.