ETV Bharat / city

Kerala covid: സംസ്ഥാനത്ത് അരലക്ഷം കവിഞ്ഞ് കൊവിഡ് രോഗികൾ; എറണാകുളം 9708 കൊവിഡ് രോഗികൾ - കേരള കൊവിഡ് അപ്‌ഡേറ്റ്സ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,68,717 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

kerala covid updates  covid cases raise in kerala  കേരള കൊവിഡ് അപ്‌ഡേറ്റ്സ്  കേരളത്തിൽ ഒമിക്രോൺ വ്യാപനം
അരലക്ഷം കവിഞ്ഞ് കൊവിഡ് രോഗികൾ; മരണം 57
author img

By

Published : Jan 27, 2022, 6:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച 51,739 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍കോട് 1029 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,68,717 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,490 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലും 11,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1301 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,09,489 കൊവിഡ് കേസുകളില്‍ 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ് ബാധിച്ച് 11 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങൾ കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതു കൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 57 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,434 ആയി.

വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 237 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,490 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3548 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 464 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

42,653 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42,653 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5814, കൊല്ലം 2940, പത്തനംതിട്ട 548, ആലപ്പുഴ 1264, കോട്ടയം 3275, ഇടുക്കി 616, എറണാകുളം 12,102, തൃശൂര്‍ 4989, പാലക്കാട് 1895, മലപ്പുറം 1897, കോഴിക്കോട് 4012, വയനാട് 810, കണ്ണൂര്‍ 1973, കാസര്‍കോട് 517 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. ഇതോടെ 3,09,489 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,63,960 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ALSO READ: ലോകായുക്ത: ആരോപണം ഉന്നയിക്കുന്നവർ 2013ന് മുൻപ് ജീവിക്കുന്നവരെന്ന് മന്ത്രി പി.രാജീവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.