തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18ന് തലസ്ഥാന നഗരിയില്‍ തിരിതെളിയും. മാര്‍ച്ച് 25വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ 15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുക. പതിനായിരത്തോളം പ്രിതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നത് മേളയുടെ ആവേശം കൂട്ടും.
7 categories in 26th IFFK: അന്താരാഷ്‌ട്ര മത്സരവിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉള്‍പ്പടെ ഏഴ് വിഭാഗങ്ങളാണ് മേളയില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ്സ് എന്ന പാക്കേജാണ് മേളയിലെ പ്രധാന ആകർഷണം. ആഭ്യന്തര സംഘർഷം മൂലം സമാധാനം നഷ്‌ടപ്പെട്ട അഫ്‌ഗാനിസ്ഥാന്‍, ബർമ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിവിധ അന്താരാഷ്‌ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ടർക്കിഷ് സംവിധായകൻ എമ്ർ കയ്‌സ് സംവിധാനം ചെയ്‌ത അനറ്റോളിയൻ ലെപ്പേഡ്, സ്‌പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് ടു നെറ്റ്, ക്ലാരാ സോള, ദിന അമീറിന്‍റെ യു റിസംബിൾ മി, മലയാള ചിത്രം നിഷിദ്ധോ, ആവാസ വ്യൂഹം, തമിഴ് ചിത്രം കൂഴങ്കല്‍ എന്നിവയാണ് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുക.
Also Read: വേറിട്ട വേഷത്തില്‍ വിനീത് ശ്രീനിവാസന്‍ ; 'ലൂയിസ്' തുടങ്ങി