ETV Bharat / city

ലോക വന്യജീവി ദിനം.. ഭീതി വിതച്ച് വന്യമൃഗങ്ങളുടെ കാടിറക്കം.. നോക്കുകുത്തിയായി വനംവകുപ്പ് - പാലക്കാട് വന്യജീവി ആക്രമണം

വനംവകുപ്പ് പ്രതിരോധ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ കാടിറക്കം നാൾക്കുനാൾ വർധിക്കുകയാണ്. വന്യമൃഗങ്ങുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചവർ, പരിക്കേറ്റർ, കൃഷി നാശം സംഭവിച്ചവർ എന്നിവർക്കുള്ള നഷ്‌ടപരിഹാരത്തിനും അടിയന്തര നടപടി സ്വീകരിക്കുന്നതിലും വീഴ്‌ചയുണ്ട്.

world wild life day latest  palakkad wild animal attack  ലോക വന്യജീവി ദിനം  പാലക്കാട് വന്യജീവി ആക്രമണം
കാടിറങ്ങുന്ന ഭീതി; പാലക്കാട് 7 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തിനിരയായത് ആയിരങ്ങള്‍
author img

By

Published : Mar 3, 2022, 1:04 PM IST

പാലക്കാട്: മാർച്ച് മൂന്നിന് ലോക വന്യജീവി ദിനം ആചരിക്കുമ്പോൾ പാലക്കാട് ജില്ലയില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലെത്തുന്നത്‌ ഭീതി പടർത്തുകയാണ്‌. പുലി, കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളാണ്‌ നാട്ടിലിറങ്ങുന്നത്‌. വനംവകുപ്പ് പ്രതിരോധ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ കാടിറക്കം നാൾക്കുനാൾ വർധിക്കുന്നു.

ജനുവരി 9ന് അകത്തേത്തറ ഉമ്മിനി പപ്പാടിയിൽ ജനവാസമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒരാഴ്‌ചയിൽ താഴെ പ്രായമുള്ള രണ്ട്‌ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നിരവധിയിടങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായി. മലമ്പുഴ, ധോണി, അകത്തേത്തറ, മുണ്ടൂർ പ്രദേശങ്ങളിൽ രണ്ടുമാസത്തിനിടെ 25ലേറെ വളർത്തുമൃഗങ്ങളെ പുലി കൊന്നു.

മണ്ണാർക്കാട് മൈലാംപാടം, മുണ്ടൂർ, മലമ്പുഴ, ആനക്കല്ല്, വാളയാർ, കഞ്ചിക്കോട്, നെല്ലിയാമ്പതി, കൊല്ലങ്കോട് എന്നിവിടങ്ങളിലും പുലി സാന്നിധ്യമുണ്ട്. ധോണിയിൽ കഴിഞ്ഞ മാസം വെള്ളച്ചാട്ടത്തിന് മുകളിൽ രണ്ടു കടുവകളുടെ സാന്നിധ്യം വനപാലകർ സ്ഥിരീകരിച്ചിരുന്നു. ഇവ ജനവാസമേഖലയിലെത്തിയില്ല.

ഏഴ് വർഷത്തിനിടെ പാലക്കാട് ജില്ലയില്‍ രണ്ടായിരത്തിലധികം മനുഷ്യരും വളർത്തുമൃഗങ്ങളും വന്യജീവി ആക്രമണത്തിനിരയായി. ആനയുടെ ആക്രമണത്തിൽ മാത്രം മുപ്പതോളംപേർ കൊല്ലപ്പെട്ടു. ട്രെയിനിടിച്ച് നിരവധി ആനകളും കൊല്ലപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കുരങ്ങുകൾ തെങ്ങിൻതോട്ടങ്ങളും റബർത്തോട്ടങ്ങളും കയ്യേറുന്നതും പതിവാണ്.

നടപടി വേണം

വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെ ആക്രമിക്കുന്നതിനും കൃഷി നശിപ്പിക്കുന്നതിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വനംവകുപ്പ് നടപടികളുമായി രംഗത്തുണ്ടെങ്കിലും അതൊന്നും പര്യാപ്‌തമല്ലെന്നാണ് ഇതുവരെയുള്ള അനുഭവം. വന്യമൃഗങ്ങുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചവർ, പരിക്കേറ്റർ, കൃഷി നാശം സംഭവിച്ചവർ എന്നിവർക്കുള്ള നഷ്‌ടപരിഹാരത്തിനും അടിയന്തര നടപടി സ്വീകരിക്കുന്നതിലും വീഴ്‌ചയുണ്ട്.

Also read: 'എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം'; ഇന്ന് ലോക കേൾവി ദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.