ETV Bharat / city

അതിജീവനത്തിന്‍റെ 45 മണിക്കൂര്‍! പതറാതെ ബാബു, രക്ഷിച്ച് ദൗത്യസംഘം; ചരിത്രമായി കേരളം - യുവാവിനെ രക്ഷിച്ചു

കരസേന സംഘം, പരിചയസമ്പന്നരായ പര്‍വതാരോഹകര്‍, ബെംഗളൂരുവില്‍ നിന്നെത്തിയ സംഘം, വെല്ലിങ്ടണില്‍ നിന്നുള്ള സംഘം നടത്തിയ രക്ഷാദൗത്യമാണ് വിജയം കണ്ടത്

trekker trapped on cherad hill  cherad hill rescue mission  treeker trapped in cleft in kerala  ചെറാട് രക്ഷാദൗത്യം  ചെറാട് മലയില്‍ യുവാവ് കുടുങ്ങി  പാറയിടുക്ക് യുവാവ് കുടുങ്ങി
ചെറാട് രക്ഷാദൗത്യം: 40 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനം, യുവാവിനെ രക്ഷിച്ചു
author img

By

Published : Feb 9, 2022, 10:01 AM IST

Updated : Feb 9, 2022, 10:48 AM IST

പാലക്കാട്: മലമ്പുഴയ്ക്ക് സമീപമുള്ള മല കയറുന്നതിനിടയിൽ കാൽ വഴുതി വീണ് പാറയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെ രക്ഷിച്ചു. 45 മണിക്കൂറിലധികമാണ് 23 വയസുകാരനായ ബാബു മലയിടുക്കില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ (09.02.2022) 10 മണിയോടെയാണ് മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. കേരളം കണ്ടതില്‍ വച്ച് അപൂര്‍വമായ രക്ഷാപ്രവര്‍ത്തനമാണിത്. ഒരു വ്യക്തിക്ക് വേണ്ടി സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യ ദൗത്യമാണിത്.

ലഫ്റ്റനന്‍റ് കേണല്‍ ഹേമന്ദ് രാജിന്‍റെ നേതൃത്വത്തില്‍ കരസേന സംഘം, പരിചയസമ്പന്നരായ പര്‍വതാരോഹകര്‍, ബെംഗളൂരുവില്‍ നിന്നെത്തിയ സംഘം, വെല്ലിങ്ടണില്‍ നിന്നുള്ള സംഘം എന്നിവരോടൊപ്പം നാട്ടുകാരായ ഏതാനും പേര്‍ കൂടി ചേര്‍ന്ന് നടത്തിയ രക്ഷാദൗത്യമാണ് വിജയം കണ്ടത്.

ബാബുവിനെ സൈന്യം രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

അതീവ ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം

ഇന്നലെ രാത്രിയോടെയാണ് രക്ഷാദൗത്യത്തിനുള്ള സൈന്യം മലമുകളിലെത്തിയത്. വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായതോടെ വെളിച്ചം വരുന്നതെ വരെ കാത്തിരിന്നു. വളരെ അപകടം പിടിച്ച ചെങ്കുത്തായ പാറയായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. വെളിച്ചം വീണിട്ടും ഭക്ഷണവും വെള്ളവും നല്‍കിയത് തന്നെ രാവിലെ 9.30ഓടെയാണ്. ഹെലികോപ്ടറിലെത്തിയ സംഘത്തിലൊരാള്‍ കയര്‍ വഴി ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് എത്തി ഭക്ഷണവും വെള്ളവും നല്‍കുകയായിരുന്നു. അതിനുശേഷം സൈനികന്‍റെ ദേഹത്ത് ബെല്‍റ്റ് കൊണ്ട് ചേര്‍ത്ത് കെട്ടി മലമുകളിലെത്തിച്ചാണ് ബാബുവിനെ രക്ഷിച്ചത്. 9.50ഓടെയാണ് മലമുകളിലെത്തിയത്. ഇത്രയും മണിക്കൂര്‍ വളരെ അപകടകരമായ സാഹചര്യത്തില്‍ വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ബാബുവിന് പിടിച്ചുനില്‍ക്കാൻ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. താഴെയെത്തിയ ബാബുവിന് പ്രാഥമിക ചികിത്സ നല്‍കുകയാണ് ആദ്യഘട്ടം.

trekker trapped on cherad hill  cherad hill rescue mission  treeker trapped in cleft in kerala  ചെറാട് രക്ഷാദൗത്യം  ചെറാട് മലയില്‍ യുവാവ് കുടുങ്ങി  പാറയിടുക്ക് യുവാവ് കുടുങ്ങി  യുവാവിനെ രക്ഷിച്ചു  ബാബുവിനെ രക്ഷിച്ചു
രക്ഷാദൗത്യത്തിന്‍റെ ചിത്രങ്ങള്‍

അപകടത്തില്‍ പെട്ടത് തിങ്കളാഴ്ച

തിങ്കളാഴ്‌ച രാവിലെ (07.02.2022) സുഹൃത്തുക്കള്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ബാബു പകൽ രണ്ടോടെയാണ് അപകടത്തിൽപ്പെട്ടത്. ചെങ്കുത്തായ പാറയിടക്കിലേക്ക്‌ വഴുതിവീണ്‌ ഇടയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി പത്തുവരെ പൊലീസും ഫയർഫോഴ്‌സും ദുരന്തനിവവാരണ സംഘവും രക്ഷാശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കൊച്ചിയിൽനിന്ന്‌ നാവികസേനയുടെ ഹെലികോപ്‌റ്റർ എത്തിയെങ്കിലും പരാജയപ്പെട്ടു. ദുരന്തവനിവാരണ സംഘം മലകയറിയെങ്കിലും ശ്രമം വിഫലമായതോടെ ചൊവ്വാഴ്‌ച വൈകീട്ട്‌ തിരിച്ചിറിങ്ങി.

നിർത്താതെ രക്ഷാപ്രവർത്തനം

യുവാവ്‌ മലയിടുക്കിൽ കുടുങ്ങിയതറിഞ്ഞതുമുതൽ രക്ഷിക്കാൻ വിശ്രമമില്ലാത്ത പ്രവർത്തനമാണ്‌ സർക്കാർ നടത്തിയത്‌. പൊലീസ്, ഫയർഫോഴ്‌സ്‌, വനംവകുപ്പ്‌ എന്നിവർക്ക്‌ പുറമെ നാവികസേനയും പർവതാരോഹണ സംഘവും മലമ്പുഴയിൽ എത്തി. ദുര്‍ഘടമായ മലയിടുക്കിൽ നിന്ന്‌ യുവാവിനെ രക്ഷിക്കാൻ നാവിക സേനയുടെ ഹെലികോപ്‌റ്ററിനും കഴിഞ്ഞില്ല. കൊച്ചിയിൽ നിന്ന് നേവൽ എയർക്രാഫ്റ്റ് എത്തി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കോഴിക്കോട് നിന്ന് പർവ്വതരോഹണ സംഘം രാത്രിയോടെ എത്തി. രാത്രി രക്ഷാപ്രവർത്തനത്തിന് പോയ രണ്ട് സംഘവും കാട്ടിൽ തന്നെ കുടുങ്ങി. ചൊവ്വാഴ്‌ച ചകൽ 11നാണ് അവർ തിരിച്ചിറങ്ങിയെത്തിയത്. ഒരുതരത്തിലുള്ള മനുഷ്യസാധ്യ രക്ഷ ശ്രമവും ഫലവത്തല്ലെന്ന ഇവരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല കലക്‌ടറുമായി ബന്ധപ്പെട്ട് തൃശൂരിൽ നിന്ന് എൻഡിആർഎഫ് സംഘമെത്തി മലകയറിയെങ്കിലും ശ്രമം വിഫലമായതോടെ ചൊവ്വാഴ്‌ച വൈകീട്ട്‌ തിരിച്ചിറിങ്ങുകയായിരുന്നു.

Read more: മലമ്പുഴ മലയിൽ കുടുങ്ങി യുവാവ് ; എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു

Last Updated : Feb 9, 2022, 10:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.