പാലക്കാട്: പ്രസവത്തിനിടെ കുഞ്ഞും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ഡിവൈഎസ്‌പി പി.സി ഹരിദാസിന്‍റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോക്‌ടറുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഡിഎംഒയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച മരണവുമായി ബന്ധപ്പെട്ട രേഖകൾ തങ്കം ആശുപത്രിയിൽ നിന്ന് ശേഖരിക്കും. റിപ്പോർട്ട് വന്ന ശേഷം ജില്ല മെഡിക്കൽ സംഘം വിശദ പരിശോധന നടത്തും. തത്തമംഗലം ചെമ്പകശേരി ഐശ്വര്യ (25) തിങ്കളാഴ്‌ച (04.07.2022) രാവിലെയാണ് ആശുപത്രിയിൽ വച്ച് മരിച്ചത്, കുഞ്ഞ് ശനിയാഴ്‌ചയാണ്(02.07.2022) മരിച്ചത്.
ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് സംഭവം അന്വേഷിക്കാൻ ജില്ല മെഡിക്കൽ സംഘത്തിന് കലക്‌ടർ നിർദേശം നൽകിയിരുന്നു.