ETV Bharat / city

തെങ്കര ആനമൂളിയിൽ വളർത്തുനായയെ പുലിപിടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - pet dog was captured by the tiger in palakkad

വ്യാഴാഴ്‌ച പുലർച്ചെ 12.15 നാണ്‌ നേര്‍ച്ചപ്പാറ കോളനിയിലെ നിസാമിന്‍റെ വീട്ടിലെ നായയെ പുലി പിടികൂടിയത്

തെങ്കര ആനമൂളിയിൽ വളർത്തുനായയെ പുലിപിടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

author img

By

Published : Jan 20, 2022, 9:08 PM IST

പാലക്കാട്: മണ്ണാർക്കാട് തെങ്കര ആനമൂളിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ പിടിച്ചതായി നാട്ടുകാർ. നേര്‍ച്ചപ്പാറ കോളനിയിലെ നിസാമിന്‍റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ 12.15 നാണ്‌ പുലിയെത്തിയത്‌. പുലി നായയെ പിടിക്കുന്ന ദൃശ്യങ്ങള്‍ നിസാമിന്‍റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞു.

തെങ്കര ആനമൂളിയിൽ വളർത്തുനായയെ പുലിപിടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വനം വകുപ്പ് ആര്‍ആര്‍ടി അംഗങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി തെങ്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവായി മാറിയിരിക്കുകയായണ്. അതിനാൽ തന്നെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.

ALSO READ: 'ആരെയും കുടിയിറക്കില്ല, സി.പി.എം ഓഫീസിന്‍റെ പട്ടയത്തില്‍ വിവാദത്തിനില്ല': മന്ത്രി കെ രാജൻ

നേരത്തെ ഡിസംബർ 24ന് കല്‍ക്കടി ഭാഗത്ത് നാട്ടുകാര്‍ പുലിയെ കണ്ടതിനെ തുടർന്ന്‌ വനം വകുപ്പ്‌ തത്തേങ്ങലം കല്‍ക്കടി ഭാഗത്ത് കെണിക്കൂട് സ്ഥാപിച്ചിരുന്നു. ആഴ്‌ചകൾ പിന്നിട്ടിട്ടും പുലി കുടുങ്ങാത്തതിനെത്തുടർന്ന്‌ കൂട് നൂറുമീറ്റര്‍ ദൂരേക്ക്‌ മാറ്റിയിരുന്നു. അതിനിടെയാണ് പുലി വളർത്തുനായയെ പിടികൂടിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.