പാലക്കാട്: വേനൽ മഴ ലഭിച്ചതോടെ പട്ടാമ്പിയിലേയും പരിസര പ്രദേശങ്ങളിലേയും പാടങ്ങളിൽ ഒന്നാംവിള നെൽകൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സാധാരണ നിലയിൽ ലഭിക്കേണ്ടതിന്‍റെ പകുതി മഴ മാത്രമെ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലെ പാടങ്ങളിലും ട്രാക്‌ടറുകൾ ഉപയോഗിച്ച് ഉഴുത് മറിക്കുന്ന ജോലികള്‍ തുടങ്ങി. ഒപ്പം വരമ്പ് കിളക്കലും വളമിടലും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഒരു മഴ കൂടി ലഭിച്ചാൽ വിത്തിടാനുള്ള ഒരുക്കത്തിലാണ് കർഷകർ. നെൽ വിത്തുകളുടെ വിതരണം കൃഷിഭവനുകൾ വഴി പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ ഈ പാടങ്ങളിലെ നെൽകൃഷി നശിച്ചിരുന്നുവെങ്കിലും രണ്ടാംവിള കൊയ്തപ്പോള്‍ നല്ല വിളവ് കര്‍ഷകര്‍ക്ക് ലഭിച്ചു.
വേനല്‍ മഴ എത്തി, നെല്‍കൃഷിക്കായി ഒരുങ്ങി പാടങ്ങള്‍ - pattambi Paddy fields
ഒരു മഴ കൂടി ലഭിച്ചാൽ വിത്തിടാനുള്ള ഒരുക്കത്തിലാണ് കർഷകർ. നെൽ വിത്തുകളുടെ വിതരണം കൃഷിഭവനുകൾ വഴി പഞ്ചായത്ത് ആരംഭിച്ചു