പാലക്കാട് : പാലക്കാട് ഷൊർണൂർ കല്ലിപ്പാടത്ത് ഒന്നേമുക്കാല്‍ വയസുകാരിക്ക് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെങ്കില്‍ 16 കോടി രൂപയുടെ മരുന്ന് ലഭിക്കണം. അതും രണ്ട് മാസത്തിനകം. അപൂർവമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) രോഗബാധിതയായ ഷൊർണൂർ കല്ലിപ്പാടം കുന്നത്ത് ഹൗസിൽ ലിജു-നിത ദമ്പതികളുടെ മകള്‍ ഗൗരി ലക്ഷ്‌മിയാണ് നാട്ടുകാരുടെ കാരുണ്യം തേടുന്നത്.
രണ്ടുമാസത്തിനകം ജീൻ തെറാപ്പി ചികിത്സ ലഭിച്ചാൽ കുഞ്ഞിന് സാധാരണ ജീവിതം ലഭിക്കും. എന്നാൽ 16 കോടി രൂപ ചെലവുള്ള ചികിത്സ താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല. രണ്ടുവയസിനകം ചികിത്സ ലഭിക്കണം. കുട്ടിയ്ക്ക് ഇപ്പോൾ ഒരു വയസും പത്തുമാസവുമായി. അടിയന്തര ചികിത്സ നൽകിയാലേ പ്രയോജനമുള്ളൂ. നാട്ടുകാരുടെ സഹായത്താല്‍ മാത്രമേ കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിയ്ക്കുകയുള്ളൂവെന്ന് അച്ഛൻ കെ.എൽ ലിജു പറയുന്നു.
Also read: ഐഎസ്എൽ ഫൈനൽ കാണാൻ പോയ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
സാധാരണ പ്രസവം ആയിരുന്നു. കൃത്യസമയത്ത് തന്നെ കുഞ്ഞിന്‍റെ കഴുത്തുറയ്‌ക്കുകയും നീങ്ങുകയും ചെയ്‌തു. എന്നാൽ മുട്ടിൽ ഇഴയുകയോ ഇരിക്കുകയോ നടക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പി.കെ ദാസ് ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടാഴ്‌ച മുന്‍പ് ബെംഗളൂരു ബാപ്‌റ്റിസ്‌റ്റ് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ആണെന്ന് സ്ഥിരീകരിച്ചത്.
ഒരു തവണത്തെ ചികിത്സയിലൂടെ തന്നെ കുട്ടിയ്ക്ക് സുഖമാകും. ഇതിനായി വരുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നതാണ് നിലവില്‍ കുടുംബത്തിന്‍റെ മുന്നിലുള്ള വെല്ലുവിളി. ലിജു ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്. കുളപ്പുള്ളി പഞ്ചാബ് നാഷണൽ ബാങ്കിൽ ലിജുവിന്‍റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 4302001700011823
IFSC: PUNB0430200
കുളപ്പുള്ളി, ഷൊർണൂർ 2, പാലക്കാട്
പിന്‍കോഡ്: 679122
ഗൂഗിൾ പേ നമ്പർ: 9847206115