ETV Bharat / city

ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച: ഒരു പ്രതി കൂടി പൊലീസ് പിടിയിൽ

ഡിസംബർ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്

palakkad robbery arrest highway robbery in kerala one more arrested in palakkad robbery ദേശീയപാതയിലെ കവർച്ച പാലക്കാട് കവർച്ച അറസ്റ്റ് കാർ തടഞ്ഞ് പണം കവർന്നു
ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച: ഒരു പ്രതി കൂടി പൊലീസ് പിടിയിൽ
author img

By

Published : Jan 24, 2022, 11:05 PM IST

പാലക്കാട്: ദേശീയപാത പുതുശേരിയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്ത കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. സംഘത്തിലെ പ്രധാന കണ്ണിയും കവർച്ച നടത്തുന്നതിനായി മറ്റു പ്രതികളെ ഏർപ്പാടാക്കുകയും ചെയ്ത വണ്ടിത്താവളം സ്വദേശി വിനു എന്ന വിനോദിനെയാണ് (33) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാതയിൽ സംഘടിച്ച് എത്തിയ പ്രതികൾ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞു നിർത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയും, ശേഷം കാർ ഒറ്റപ്പാലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

സംഭവത്തിൽ എലപ്പുള്ളി കോഴിപ്പാറ സ്വദേശി രവി, പത്തിരിപ്പാല അകലൂർ കൊടക്കാട് സ്വദേശി നൗഷാദ് എന്നിവരെ കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു.

Also read: ആർഎസ്‌എസ്‌ പ്രവർത്തകന്‍റെ കൊലപാതകം: മുഖ്യസൂത്രധാരൻ പിടിയിൽ

പാലക്കാട് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥിൻ്റെ നിർദേശപ്രകാരം ഡിവൈഎസ്പിമാരായ ഹരിദാസ്, ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ എൻ.എസ് രാജീവ് പറഞ്ഞു.

അറസ്റ്റിലായ വിനോദ് സമാന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.