പാലക്കാട്: ആലത്തൂരിൽ വയോധികയെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. പെരുങ്കുളം സുന്ദരി (75) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 8.30ന് വീടിന് സമീപത്തുള്ള പിണ്ടിക്കാട് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു.
സുന്ദരി മടങ്ങി വരാത്തതിനെത്തുടർന്ന് മകൻ കൃഷ്‌ണകുമാർ സ്ഥലത്ത് അന്വേഷിച്ചെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
Also read: പുതിയ വെളിപ്പെടുത്തല്‍; സ്വപ്‌നയെ ഇഡി വീണ്ടും ചോദ്യം ചെയ്യും