പാലക്കാട് : കാലിത്തീറ്റയുടെ വർധിച്ചുവരുന്ന വില കുറയ്ക്കാൻ സമഗ്രനടപടി ആരംഭിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പൂർണഗർഭിണികളായ പശുക്കൾക്ക് നൽകാൻ മിൽമ ഉത്പാദിപ്പിക്കുന്ന പോഷക ഉപോത്പന്നമായ ക്ഷീരവർധിനി ബൈപാസ് ഫാറ്റിന്‍റെ വിപണനോദ്ഘാടനം മലമ്പുഴ മിൽമ കാലിത്തീറ്റ പ്ലാന്‍റില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
Also read: തിരുവല്ലയിൽ വൈക്കോൽ ലോറിക്ക് തീപ്പിടിച്ചു... ദൃശ്യങ്ങള്‍
കാലിത്തീറ്റ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ കേരളത്തില്‍ കൃഷിചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും. തീറ്റപ്പുല്‍ക്കൃഷിക്ക് ഏക്കറിന് 15,000 രൂപയുടെ സബ്‌സിഡി നല്‍കാനുള്ള തീരുമാനം ഇതിന്‍റെ ആദ്യപടിയാണ്. ബൈപാസ് ഫാറ്റ് നല്‍കുന്നതിലൂടെ പശുക്കള്‍ക്ക് ആരോഗ്യവും പാലുത്പാദനവും വര്‍ധിക്കുമെന്നും കര്‍ഷകരെ ബോധവത്കരിക്കണം.
പുതിയ ഇനം പശുക്കളെ കേരളത്തിലേക്കെത്തിക്കാനും ആലോചിക്കുന്നുണ്ട്. പശുക്കളുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി നടപ്പാക്കും. തുടക്കത്തില്‍ പത്തനംതിട്ട ജില്ലയിൽ ഇതാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.