ETV Bharat / city

മരണം മുന്നില്‍ കണ്ട് കേരളത്തിന്‍റെ മാംഗോ സിറ്റി - kasargod

തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉൾപ്പെടെയുള്ള കീടനാശിനികൾ അനിയന്ത്രിതമായ അളവിൽ പ്രയോഗിക്കുന്നതാണ് രോഗങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ. തോട്ടങ്ങളിൽ കീടനാശിനി തളിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന രണ്ടിൽ ഒരാൾക്ക് ക്യാൻസർ ഉണ്ടെന്ന് ആരോഗ്യവകുപ്പും പരിസ്ഥിതി സംഘടനകളും

മാംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് മുതലമട പഞ്ചായത്തിൽ അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്നു
author img

By

Published : Mar 23, 2019, 2:21 PM IST

Updated : Mar 23, 2019, 2:42 PM IST

കേരളത്തിന്‍റെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് മുതലമട പഞ്ചായത്തിൽ അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്നു. മാന്തോപ്പുകൾക്ക് സമീപം താമസിക്കുന്നവരിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉൾപ്പെടെയുള്ള കീടനാശിനികൾ അനിയന്ത്രിതമായ അളവിൽ പ്രയോഗിക്കുന്നതാണ് രോഗങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.4000 ഹെക്ടറിൽ മാങ്ങ കൃഷിചെയ്ത് സീസണിൽ 300 കോടിയുടെ വിറ്റുവരവ് നേടി കേരളത്തിന്‍റെ മാങ്കോ സിറ്റിയിലേക്കുള്ള മുതലമടയുടെ വളർച്ചയിൽ മുരടിച്ചുപോയ ചില ജീവിതങ്ങളുണ്ട്. മുതലമട ഗ്രാമപഞ്ചായത്തിലെ ബാബു കോളനിയിലെ അഞ്ചുവയസുകാരി ഹേമലത അതിന് ഒരു ഉദാഹരണം മാത്രം. ശരീരത്തെക്കാൾ ഇരട്ടി വലിപ്പമുള്ള തലയുമായിട്ടാണ് ഹേമലതയുടെ ജനനം. ഒരു കണ്ണിന് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. രണ്ടാമത്തെ കണ്ണിന്‍റെ കാഴ്ചയും എപ്പോൾ വേണമെങ്കിലും മങ്ങി പോകാം.

മാംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് മുതലമട പഞ്ചായത്തിൽ അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്നു

സ്വകാര്യവ്യക്തിയുടെ മാന്തോപ്പിന്‍റെ നടുവിലാണ് ആദിവാസി കോളനിയുള്ളത്. ഈ തോട്ടങ്ങളിലാണ് ഹേമലതയുടെ കുടുംബം ഉൾപ്പെടെ നിരവധി പേർ പണിയെടുക്കുന്നത്. ഹേമലതയുടെ കുടുംബാംഗങ്ങളുടെ കാഴ്ചയും മങ്ങിത്തുടങ്ങി. കോളനിയിൽ പലരിലും രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. എന്നാൽ തൊഴിൽ നഷ്ടമാകുമെന്ന് ഭയമുള്ളതിനാൽ പ്രദേശവാസികൾ ഫാം ഉടമകൾക്കെതിരെ പ്രത്യക്ഷത്തിൽ രംഗത്ത് വരുന്നില്ല. പഞ്ചായത്തിൽ നിന്നുള്ള ധനസഹായം ഇല്ലാത്തതിനാൽ ഹേമലതയുടെ തുടർ ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. തോട്ടങ്ങളിൽ കീടനാശിനി തളിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന രണ്ടിൽ ഒരാൾക്ക് ക്യാൻസർ ഉണ്ടെന്ന് ആരോഗ്യവകുപ്പും പരിസ്ഥിതി സംഘടനകളും നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്തെക്കുറിച്ച് അറിയില്ലെന്നാണ് മുതലമട പഞ്ചായത്തും കൃഷിവകുപ്പും നൽകുന്ന വിശദീകരണം. എൻഡോസൾഫാൻ ബാധിത പ്രദേശമായ കാസർകോഡ് എൻമകജെ പഞ്ചായത്തിന്‍റെ ദുരവസ്ഥ മുതലമടയിൺ ആവർത്തിക്കരുത് എന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.

Intro:Body:

Intro:കേരളത്തിൻറെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് മുതലമട പഞ്ചായത്തിൽ അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്നു. മാന്തോപ്പ്കൾക്ക് സമീപം താമസിക്കുന്നവരിൽ ആണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉൾപ്പെടെയുള്ള കീടനാശിനികൾ അനിയന്ത്രിതമായ അളവിൽ പ്രയോഗിക്കുന്നതാണ് രോഗങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം

Body:

4000 ഹെക്ടറിൽ മാങ്ങ കൃഷിചെയ്തു സീസണിൽ 300 കോടിയുടെ വിറ്റുവരവ് നേടി കേരളത്തിൻറെ മാങ്കോ സിറ്റിയിലേക്കുള്ള മുതലമട യുടെ വളർച്ചയിൽ മുരടിച്ചുപോയ ചില ജീവിതങ്ങളുണ്ട് .ഇത് മുതലമട ഗ്രാമപഞ്ചായത്തിലെ ബാബു കോളനിയിലെ അഞ്ചുവയസുകാരി ഹേമലത.

ഹോൾഡ്

ശരീരത്തെക്കാൾ ഇരട്ടി വലിപ്പമുള്ള തലയും ആയിട്ടായിരുന്നു ഹേമലതയുടെ ജനനം .ഒരു കണ്ണിന് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. രണ്ടാമത്തെ കണ്ണിന്‍റെ കാഴ്ചയും എപ്പോൾവേണമെങ്കിലും മങ്ങി പോകാം. സ്വകാര്യവ്യക്തിയുടെ മാന്തോപ്പിൻ നടുവിലാണ് ആദിവാസി കോളനി ഉള്ളത് .ഈ തോട്ടങ്ങളിലാണ് ഹേമലതയുടെ കുടുംബം ഉൾപ്പെടെക പണിയെടുക്കുന്നത് . കുട്ടിയുടെ അമ്മൂമ്മയ്ക്കും മാമനും കാഴ്ചശക്തി മങ്ങിത്തുടങ്ങി .കോളനിയിൽ തന്നെ പലരിലും രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.

ബൈറ്റ് 1 ഹേമലതയുടെ ബന്ധു

തൊഴിൽ പോകുമെന്ന് ഭയമുള്ളതിനാൽ പ്രദേശവാസികൾ ഫാം ഉടമകൾക്കെതിരെ പ്രത്യക്ഷത്തിൽ രംഗത്ത് വരുന്നില്ല .പഞ്ചായത്തിൽ നിന്നുള്ള ധനസഹായം ഇല്ലാത്തതിനാൽ ഹേമലതയുടെ തുടർ ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം

ബൈറ്റ് 2 ഹേമലതയുടെ അമ്മ

തോട്ടങ്ങളിൽ കീടനാശിനി തളിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന രണ്ടിൽ ഒരാൾക്ക് ക്യാൻസർ ഉണ്ടെന്ന് ആരോഗ്യവകുപ്പും പരിസ്ഥിതി സംഘടനകളും മുൻപ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്തെക്കുറിച്ച് അറിയില്ലെന്നാണ് മുതലമട പഞ്ചായത്തും കൃഷിവകുപ്പും നൽകുന്ന വിശദീകരണം. endosulfan ബാധിത പ്രദേശമായ കാസർഗോഡിലെ എൻമകജെ മുതലമടയിലും ആവർത്തിക്കരുത് എന്ന പ്രാർത്ഥനയിലാണ് ഈ നാട്ടുകാർ...

Conclusion:അക്ഷയ കെ പി etv ഭാരത് പാലക്കാട്.

Conclusion:
Last Updated : Mar 23, 2019, 2:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.