പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. കുണ്ടള ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയ് രാജ് (37) ആണ് അപകടത്തിൽ പെട്ടത്.
മൂന്നംഗ സംഘം നെല്ലിയാമ്പതിയിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Also read: അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം; നാല് മരണം