ETV Bharat / city

കൂർമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; 41കാരനെ തിരികെയിറക്കി - malampuzha Kurmpachi hill

ഞായറാഴ്‌ച രാത്രി മലയിൽ കയറിയ രാധാകൃഷ്‌ണനെ വനംവകുപ്പും അഗ്‌നിരക്ഷാസേനയും ചേർന്നാണ് താഴെയെത്തിച്ചത്.

കൂർമ്പാച്ചി മല  കൂർമ്പാച്ചി മലയിൽ നിന്നും രാധാകൃഷ്‌ണനെ തിരികെയിറക്കി  രാധാകൃഷ്‌ണനെ മലയിൽ നിന്ന് താഴെയിറക്കി  malampuzha Kurmpachi hill  Radhakrishnan malampuzha Kurmpachi
കൂർമ്പാച്ചി മലയിൽ വീണ്ടും നിന്നും രാധാകൃഷ്‌ണനെ തിരികെയിറക്കി
author img

By

Published : Feb 14, 2022, 1:12 PM IST

പാലക്കാട്: സൈന്യമെത്തി യുവാവിനെ രക്ഷപ്പെടുത്തിയ മലമ്പുഴ കൂർമ്പാച്ചി മലയിൽ ഞായറാഴ്‌ച രാത്രിയിൽ കയറിയ രാധാകൃഷ്‌ണനെ വനംവകുപ്പും അഗ്‌നിരക്ഷാസേനയും ചേർന്ന്‌ താഴെയെത്തിച്ചു. നാട്ടുകാരനായ 41കാരൻ രാധാകൃഷ്‌ണനാണ് കൂർമ്പാച്ചി മല കയറിയത്.

രാത്രി ഒമ്പതോടെ മലമുകളിൽ വെളിച്ചം കണ്ട നാട്ടുകാർ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ രാത്രി തന്നെ മലകയറി തിങ്കളാഴ്‌ച പുലർച്ചെ 12ഓടെ ഇയാളെ താഴെയെത്തിക്കുകയായിരുന്നു. രാധാകൃഷ്‌ണനെ ആരോഗ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക്‌ മാറ്റി.

അതേ സമയം രാധാകൃഷ്‌ണൻ പരസ്‌പരവിരുദ്ധമായാണ് സംസാരിച്ചതെന്നും ഞായറാഴ്‌ച വൈകിട്ട്‌ ആറിനാണ്‌ ഇയാൾ മലകയറിയതെന്നും പൊലീസ് പറഞ്ഞു. എന്നാൽ രാത്രിയിൽ മലമുകളിൽ മൂന്ന്‌ വെളിച്ചം കണ്ടതായും കൂടുതൽ ആളുകൾ മലയ്‌ക്ക്‌ മുകളിലുണ്ടെന്നും ആരോപിച്ച്‌ നാട്ടുകാർ അർധരാത്രിയിൽ പ്രതിഷേധിച്ചു. ഞായർ വൈകിട്ട് ആറുവരെ ചെറാട് ഭാഗത്ത് എത്തിയവരെ വനപാലകർ മടക്കി അയച്ചിരുന്നു.

ചെറാട് സ്വദേശി ബാബു കഴിഞ്ഞ ദിവസം കൂർമ്പാച്ചി മലയ്‌ക്ക്‌ മുകളിൽ കുടുങ്ങിയതിനെ തുടർന്ന്‌ സൈന്യത്തിന്‍റെ നേതൃത്വത്തിലാണ്‌ ഇയാളെ രക്ഷിച്ചത്. ഇതേ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന ഏർപ്പെടുത്തിയിരുന്നു.

വന്യമൃഗ ശല്യം രൂക്ഷമായ ഇവിടെ ശനിയാഴ്‌ച രാത്രി പുലിയെത്തി നായയെ പിടികൂടാൻ ശ്രമിച്ചു. ആനയും മലമുകളിലുണ്ട്‌. ബാബു കുടുങ്ങിയതിനെ തുടർന്ന്‌ നാട്ടുകാരും പൊലീസും തടിച്ചുകൂടിയ അതേ സ്ഥലത്താണ്‌ നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്‌. പാലക്കാട്‌, കഞ്ചിക്കോട്‌ യൂണിറ്റിലെ അഗ്‌നിരക്ഷ സേനയും വനംവകുപ്പുമാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.

ALSO READ: ചരിത്രത്തിലേക്ക് ചുവട് വച്ച് കേരളം; ഇരുവരും ട്രാൻസ്‌ജെൻഡറായ രാജ്യത്തെ ആദ്യ വിവാഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.