ETV Bharat / city

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രത്തിനകത്ത് മാത്രമായാണ് ഇത്തവണ ചടങ്ങുകള്‍ നടത്തുക

kalpathi ratholsavam  കൽപ്പാത്തി രഥോത്സവം
കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി
author img

By

Published : Nov 7, 2020, 8:56 PM IST

പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. ഇത്തവണ ആരവങ്ങളില്ലാതെയാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നുള്ള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവിനെ തുടർന്നാണ് ആചാരങ്ങൾ മാത്രമായി രഥോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂർത്തത്തിലാണ് കല്‍പ്പാത്തി തെരുവിലെ മൂന്ന് ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നത്. കൊടിയേറ്റിന് മുന്നോടിയായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വേദപാരായണങ്ങളും നടന്നു. നവംബർ 13,14,15 തിയതികളിലാണ് രഥോത്സവം നടത്തുക. ക്ഷേത്രത്തിനകത്ത് മാത്രമായി ഇത്തവണ ഉത്സവച്ചടങ്ങുകൾ ഒതുങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.