പാലക്കാട്: സംസ്ഥാനത്ത് മഴ തകര്‍ത്ത് പെയ്യുമ്പോഴും ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയില്‍ ഒഴുക്ക് നിലച്ചിരിക്കുകയാണ്. പുഴയുടെ വൃഷ്ടി പ്രദേശങ്ങളായ കൊല്ലങ്ങോട്, ആലത്തൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ പതിനഞ്ച് മില്ലീമീറ്റര്‍ മഴ മാത്രമാണ് ഈ വര്‍ഷം ലഭിച്ചത്. പാടൂര്‍, പഴയന്നൂര്‍, ആലത്തൂര്‍, മായന്നൂര്‍, കൊല്ലങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്ക് ആവശ്യമായ വെള്ളം ഈ പുഴയില്‍ നിന്നാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ഒഴുക്ക് നിലച്ച് ഗായത്രിപ്പുഴ
വൃഷ്ടി പ്രദേശങ്ങളില്‍ ലഭിച്ചത് പതിനഞ്ച് മില്ലീമീറ്റര്‍ മഴ മാത്രം. ഭാരതപ്പുഴയുടെ പ്രധാന പോഷകനദി.
പാലക്കാട്: സംസ്ഥാനത്ത് മഴ തകര്‍ത്ത് പെയ്യുമ്പോഴും ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയില്‍ ഒഴുക്ക് നിലച്ചിരിക്കുകയാണ്. പുഴയുടെ വൃഷ്ടി പ്രദേശങ്ങളായ കൊല്ലങ്ങോട്, ആലത്തൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ പതിനഞ്ച് മില്ലീമീറ്റര്‍ മഴ മാത്രമാണ് ഈ വര്‍ഷം ലഭിച്ചത്. പാടൂര്‍, പഴയന്നൂര്‍, ആലത്തൂര്‍, മായന്നൂര്‍, കൊല്ലങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്ക് ആവശ്യമായ വെള്ളം ഈ പുഴയില്‍ നിന്നാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Body:കാലവർഷം ചതിച്ചതോടെ ഒഴുക്ക് നിലച്ചിരിക്കുകയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ ഗായത്രി പുഴ. സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുമ്പോഴും പാലക്കാട് മഴ താരതമ്യേന കുറവാണ്. പുഴയുടെ വൃഷ്ടി പ്രദേശങ്ങളായ കൊല്ലങ്ങോട്, ആലത്തൂർ, നെന്മാറ പ്രദേശങ്ങളിൽ 15 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
ബൈറ്റ് - സുരേഷ്
പാടൂർ, പഴയന്നൂർ, ആലത്തൂർ , മായന്നൂർ, കൊല്ലങ്ങോട്, തുടങ്ങിയ പ്രദേശങ്ങളിലെ കൃഷികൾക്കാവശ്യമായ വെള്ളം ഈ പുഴയിൽ നിന്നാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കാര്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ
Conclusion:ഇ ടി വി ഭാരത് പാലക്കാട്