പാലക്കാട്: സൈലന്‍റ് വാലി വനമേഖലയിൽ നിന്നും നായാട്ട് സംഘത്തെ പിടികൂടി. ആനവായ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ കാപ്പിതോട്ടത്തിലാണ് നായാട്ട് നടത്തിയത്. നായാട്ടിന് ശേഷം മടങ്ങുന്നതിനിടെ മുക്കാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വെച്ചാണ് അനീഷ്, മുഹമ്മദ് നൗഫൽ, രാജൻ, സിജി ആന്‍റണി എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്നും മ്ലാവിന്‍റെ ഇറച്ചിയും ലൈസൻസില്ലാത്ത തോക്കും വെട്ടുകത്തിയും പിടികൂടി.
സൈലന്‍റ് വാലിയില്‍ നായാട്ട് സംഘം പിടിയില്‍ - നായാട്ട്
അറസ്‌റ്റിലായ നാല് പേരില്‍ നിന്നും മ്ലാവിന്‍റെ ഇറച്ചിയും ലൈസൻസില്ലാത്ത തോക്കും പിടിച്ചെടുത്തു.
സൈലന്‍റ് വാലിയില്‍ നായാട്ട് സംഘം പിടിയില്‍