ETV Bharat / city

ഓയിൽ പാമിന് 1.54 കോടി സർക്കാർ ധനസഹായം; കുടിശിക ഉടൻ നല്‍കും - നെൽകർഷകർക്ക് സഹായം

2018 ഓഗസ്റ്റ് ഒന്ന് മുതൽ 2019 മാർച്ച് 3l വരെയുള്ള കാലയളവില്‍  നെല്ല് സംഭരിച്ച വകയിൽ 1.71 കോടി രൂപയാണ്  കർഷകർക്ക് നൽകാനുള്ളത്.

ഓയിൽ പാമിന് 1.54 കോടി സർക്കാർ ധനസഹായം; നെൽകർഷകർക്ക് നൽകാനുള്ള കുടിശിക ഉടൻ വിതരണം ചെയ്യും
author img

By

Published : Aug 30, 2019, 7:26 PM IST

പാലക്കാട്: നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക വിതരണത്തിനായി ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന് സർക്കാർ 1.54 കോടി രൂപ ധനസഹായം അനുവദിച്ചു. 2018 ഓഗസ്റ്റ് ഒന്ന് മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവില്‍ നെല്ല് സംഭരിച്ച വകയിൽ 1.71 കോടി രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. പണം ലഭിച്ചതോടെ കൃഷിക്കാർക്ക് നൽകാനുള്ള തുക മുഴുവനായി വിതരണം ചെയ്യാൻ ഓയിൽ പാം ഇന്ത്യാ സൊസൈറ്റിക്ക് കഴിയും. 251 കർഷകർക്കാണ് ഓയില്‍ പാം തുക കൈമാറാനുള്ളത്. പണം ലഭിക്കാത്തതിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. ആലത്തൂർ, കുഴൽമന്ദം മേഖലകളിൽ നിന്നാണ് ഓയിൽപാം സൊസൈറ്റി നെല്ല് ശേഖരിച്ചത്. ആലത്തൂർ മോഡേൺ റൈസ് മില്ലിന്‍റെ ചുമതല നേരത്തെ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന് സർക്കാർ കൈമാറിയിരുന്നു.

Intro:ഓയിൽ പാമിന് 1.54 കോടി സർക്കാർ ധനസഹായം; നെൽകർഷകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യും

Body: നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക വിതരണത്തിനായി ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് മാർക്കറ്റിംഗ് സൊസൈറ്റിക്ക് സർക്കാർ 1.54 കോടി രൂപ ധനസഹായം അനുവദിച്ചു. കഴിഞ്ഞ തവണത്തെ ഒന്നാം വിള നെല്ല് സംഭരിച്ച വകയിൽ 2018 ഓഗസ്റ്റ് ഒന്നു മുതൽ 2019 മാർച്ച് 3l വരെ 1.71 കോടി രൂപയാണ് നെൽ വിലയായ് കർഷകർക്ക് നൽകാനുള്ളത്. പൊതുവിതരണ വകുപ്പിന്റെ സഹായം ലഭിച്ചതോടെ കൃഷിക്കാർക്ക് നൽകാനുള്ള തുക മുഴുവനായി വിതരണം ചെയ്യാൻ ഓയിൽ പാം ഇന്ത്യാ സൊസൈറ്റിക്കാകും. ആലത്തൂർ, കുഴൽമന്ദം മേഖലകളിൽ നിന്നാണ് ഓയിൽപാം സൊസൈറ്റി നെല്ല് ശേഖരിച്ചത്. ആലത്തൂർ മോഡേൺ റൈസ് മില്ലിന്റെ ചുമതല നേരത്തെ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന് സർക്കാർ കൈമാറിയിരുന്നു. 251 കർഷകർക്കാണ് ഇവർ തുക കൈമാറാനുള്ളത്. പണം ലഭിക്കാത്തതിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു.

Conclusion:ഇടിവി ഭാരത പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.