ETV Bharat / city

പനി, ഛർദ്ദി: പാലക്കാട് അഞ്ച് വയസുകാരി മരിച്ചു - palakkad child death news

കുട്ടി ഷിഗെല്ല രോഗം ബാധിതയായിരുന്നോ എന്ന സംശയത്തെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പാലക്കാട് കുഞ്ഞ് മരിച്ചു  പാലക്കാട് അഞ്ച് വയസുകാരി മരിച്ചു  ചികിത്സ ലഭിക്കാതെ അഞ്ച് വയസുകാരി മരിച്ചു  ഷിഗെല്ല രോഗം  തൃശൂർ മെഡിക്കൽ കോളജിലേക്ക് എത്തുന്നതിനിടെ മരണം  Five-year-old girl dies of fever and vomiting Palakkad  Five-year-old girl dies of fever and vomiting  palakkad child death  palakkad child death news  palakkad child death news updates
പനി, ഛർദ്ദി: പാലക്കാട് അഞ്ച് വയസുകാരി മരിച്ചു
author img

By

Published : Aug 23, 2021, 11:04 AM IST

പാലക്കാട്: പനിയും ഛർദ്ദിയും മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌ത അഞ്ചു വയസുകാരി യാത്രാമധ്യേ മരിച്ചു. പുതൂർ മേലെ മുള്ളി ഊര് സ്വദേശികളായ കുമാറിന്‍റെയും സീതയുടെയും മകൾ ഷീജയാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പനിയും ഛർദ്ദിയും വയറിളക്കവും ആറോ ഏഴോ തവണ അപസ്‌മാരവും വന്ന സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ആദ്യം അഗളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടിയെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും റഫർ ചെയ്‌തു. ആശുപത്രിയിൽ വച്ചും അപസ്‌മാരം വരികയും പനി കൂടുകയും ചെയ്‌ത സാഹചര്യത്തിലാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ യാത്രാമധ്യേ കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് തിരികെ കോട്ടത്തറ ആശുപത്രിയിലേക്ക് തിരികെയെത്തിക്കാൻ ശ്രമിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ കുഞ്ഞ് മരിക്കുകയായിരുന്നു.

കുട്ടിക്ക് ഷിഗെല്ല രോഗം പിടിപ്പെട്ടിരുന്നോ എന്ന സംശയത്തെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുമാറിന്‍റെയും സീതയുടെയും നാലാമത്തെ കുട്ടിയായിരുന്നു ശ്രീജ.

ALSO READ: ഇടുക്കിയിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.