ETV Bharat / city

പാലക്കാട് ഷോളയൂരിൽ കാട്ടാനയുടെ ആക്രമണം; ഒരാൾക്ക് പരിക്ക് - ELEPHANT ATTACK IN PALAKKAD ONE INJURED

ഷോളയൂർ വെച്ചപ്പതി സ്വദേശി മുരുകനെയാണ് പുലർച്ചെ ഊരിലേക്കിറങ്ങിയ കാട്ടാന ആക്രമിച്ചത്.

ELEPHANT ATTACK  പാലക്കാട് കാട്ടാനയുടെ ആക്രമണം  മുരുകൻ  വനം വകുപ്പ് ഉദ്യോഗസ്ഥർ  ELEPHANT ATTACK IN PALAKKAD ONE INJURED  ELEPHANT
പാലക്കാട് കാട്ടാനയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
author img

By

Published : Oct 19, 2021, 10:37 AM IST

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഷോളയൂർ വെച്ചപ്പതി സ്വദേശി മുരുകനാണ് (55) പരിക്കേറ്റത്. ഊരിൽ നിന്നും ഒരു കിലോമീറ്റർ അകലെ വനത്തിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇയാളുടെ കാലിലെ എല്ലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്.

രാത്രി 11 മണിക്കിറങ്ങിയ കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് ഓടിച്ചിരുന്നു. ശേഷം ഉദ്യോഗസ്ഥർ തിരികെ സ്റ്റേഷനിലെത്തിയതിന് പിന്നാലെ പുലർച്ചെ നാല് മണിയോടെ ആന വീണ്ടും ഇറങ്ങുകയായിരുന്നു. ആ സമയത്ത് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മുരുകന് പരിക്ക് പറ്റിയത്.

മുരുകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ വെൽഡ് ചെയ്ത് പിടിപ്പിച്ച സ്ട്രക്ച്ചർ ആയിരുന്നതിനാൽ അപകടം നടന്ന മലഭാഗത്ത് നിന്നും കൊണ്ട് വരിക പ്രായോഗികമായിരുന്നില്ല. തൊട്ടടുത്തുള്ള ഷോളയൂർ ആശുപത്രിയിൽ നിന്നും മറ്റൊരു സ്ട്രക്ച്ചർ എത്തിച്ച ശേഷമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ : കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.