മലപ്പുറം: എടരിക്കോട് വനിത പോളി ടെക്‌നിക്കിനായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്‍റെ ശിലാസ്ഥാപന കര്‍മ്മം മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടന പ്രസംഗം വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താനിരിക്കെയാണ് യൂത്ത് ലീഗ് പരിപാടി തടസപ്പെടുത്തിയത്.
കോളജിലെ ഇലക്ട്രോണിക്‌സ് ആന്‍റ് ഇന്‍സ്‌ട്രുമെന്‍റേൻ ബ്ലോക്കിന്‍റെ ശിലാസ്ഥാപന കര്‍മ്മമാണ് എടരിക്കോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വൈകിട്ട് അഞ്ച് മണിയോടെ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടന പ്രസംഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താനിരിക്കെയാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെ.ടി ജലീല്‍ പങ്കെടുക്കുന്നത് കൊണ്ടുതന്നെ ചടങ്ങിലെ അധ്യക്ഷന്‍ പി.കെ അബ്ദുറബ്ബ് എം.എല്‍എ, ജില്ലാ പഞ്ചായത്ത് അംഗം സി. ജമീല അബൂബക്കര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളായ ജനപ്രതിനിധികളാരും ചടങ്ങിനെത്തിയിരുന്നില്ല. പ്രതിഷേധത്തെ തുടര്‍ന്ന് ചടങ്ങ് നടത്താനാകാതെ മന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ നിന്നും പിന്‍മാറി. ഇതോടെ ചടങ്ങി അവസാനിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍മാറിയത്.