തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു മത്സരിക്കും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് വി.പി.സാനുവിനെ മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിപി സാനു തന്നെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ സ്ഥാനാർഥി.
ബിജെപിക്കു വേണ്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എപി അബ്ദുള്ളക്കുട്ടി മത്സരിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയെ മുസ്ലീം ലീഗ് രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും.