ETV Bharat / city

കാര്‍ തടഞ്ഞുനിര്‍ത്തി മോഷണം ; ഏഴ്‌ വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ - മലപ്പുറം വാര്‍ത്തകള്‍

തേഞ്ഞിപ്പാലം പുത്തൂർ പള്ളിക്കൽ കൊടൽകുഴിയിൽ ഫസലുൽ റഹ്മാൻ എന്ന ഫൈസലാണ് അറസ്റ്റിലായത്.

theft case arrest  malappuram news  മലപ്പുറം വാര്‍ത്തകള്‍  കാറ് മോഷണം
കാര്‍ തടഞ്ഞുനിര്‍ത്തി മോഷണം; ഏഴ്‌ വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
author img

By

Published : Apr 19, 2021, 11:01 PM IST

മലപ്പുറം: കാർ തടഞ്ഞുനിർത്തി പണം അപഹരിച്ച കേസിൽ പ്രതി ഏഴുവർഷത്തിന് ശേഷം പൊലീസ് പിടിയിൽ. തേഞ്ഞിപ്പാലം പുത്തൂർ പള്ളിക്കൽ കൊടൽകുഴിയിൽ ഫസലുൽ റഹ്മാൻ എന്ന ഫൈസൽ (50) ആണ് വയനാട് വൈത്തിരിയിൽ നിന്നും അറസ്റ്റിലായത്.

കൂടുതല്‍ വായനയ്‌ക്ക്: വൈഗ വധം : സനു മോഹന്‍ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

2014ല്‍ വഴിക്കടവ് ആനമറിയിൽ വച്ച് മണ്ണാർക്കാട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി പണം അപഹരിച്ച കേസിൽ ഒളിവിൽ പോയ പ്രതിയാണ് ഏഴ് വർഷത്തിന് ശേഷം പിടിയിലാകുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മൈസൂർ, ചെന്നൈ, വയനാട് എന്നിവടങ്ങളിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ താമസിച്ചുവരികയായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.