മലപ്പുറം: വടപുറത്ത് അടച്ചിട്ട വീട്ടിൽ മോഷണശ്രമം. വടപുറം തോണക്കര ഷാജു തോമസിന്‍റെ വീട്ടിലാണ് ശനിയാഴ്‌ച മോഷണ ശ്രമം നടന്നത്. ശനിയാഴ്ച രാത്രി ഷാജു തോമസും കുടുംബവും കോഴിക്കോടുള്ള സഹോദരന്‍റെ വീട്ടിൽ പോയതായിരുന്നു. ഞായറാഴ്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്.
പാര പോലുള്ള ആയുധം ഉപയോഗിച്ച് വാതില്‍ പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. വീട്ടിലെ മുഴുവൻ റൂമുകളിലും അലമാരകളും, മേശകളും തുറന്നിട്ട് വസ്ത്രങ്ങളും, ബുക്കുകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. പണവും സ്വർണ്ണവും വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ കാര്യമായി ഒന്നും നഷ്ടപ്പെട്ടില്ല. സമീപത്ത് വീടുകൾ ഇല്ലാത്തതും മോഷ്ടാവിന് തുണയായി. നിലമ്പൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് ഷാജു തോമസിന്‍റെ അയൽവാസിയായ പള്ളിക്ക തൊടിക ഷൗക്കത്തിന്‍റെ വീട്ടിൽ നിന്നും മകന്‍റെ ഗിയറുള്ള സൈക്കിൾ മോഷണം പോയിരുന്നു. പിന്നീട് നിലമ്പൂർ മിൽമ പ്ലാന്‍റിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ സൈക്കിള്‍ കണ്ടെത്തുകയായിരുന്നു.