മലപ്പുറം: ചാലിയാറില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവ നിയന്ത്രിക്കുന്നതിൽ പരാമവധി വിജയിച്ചുവെന്ന് ആരോഗ്യ വകുപ്പ്. ചാലിയാർ പഞ്ചായത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്ന് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. അരുൺകുമാർ പറഞ്ഞു. മൂന്ന് പേർ ഡെങ്കിപ്പനി ലക്ഷണത്തോടെ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും പരിശോധനയിൽ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. എലിപ്പനി ലക്ഷണതോടെ ഒരു യുവാവ് നിരീക്ഷണത്തിലുണ്ട്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. തോട്ടം മേഖല ഏറെയുള്ള ചാലിയാർ പഞ്ചായത്തിൽ തോട്ടങ്ങളിലേക്ക് മടങ്ങാം എന്ന ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പയിൻ ഫലം കണ്ടതും പകർച്ചവ്യാധികൾ തടയാൻ ഒരു പരിധി വരെ സഹായകമായെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. പഞ്ചായത്തില്‍ ഏഴ് പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാറില്‍ പകര്‍ച്ചവ്യാധി പടരുന്നത് തടയാനായെന്ന് ആരോഗ്യവകുപ്പ് - പകര്‍ച്ചവ്യാധി
മൂന്ന് പേർ ഡെങ്കിപ്പനി ലക്ഷണത്തോടെ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും പരിശോധനയിൽ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. എലിപ്പനി ലക്ഷണതോടെ ഒരു യുവാവ് നിരീക്ഷണത്തിലുണ്ട്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.
![ചാലിയാറില്‍ പകര്‍ച്ചവ്യാധി പടരുന്നത് തടയാനായെന്ന് ആരോഗ്യവകുപ്പ് Chaliyar The health department ചാലിയാര്‍ പകര്‍ച്ചവ്യാധി മലപ്പുറം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8043109-thumbnail-3x2-jlk.jpg?imwidth=3840)