ETV Bharat / city

അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃ മാതാവും ഭർതൃ സഹോദരിയുടെ മകളും അറസ്​റ്റിൽ - Suhaila Nasrin death two family members arrested

സ്‌ത്രീധനമായി നൽകിയ 20 പവൻ കുറഞ്ഞു പോയെന്നും നിസാര പ്രശ്‌നങ്ങളുടെ പേരിലും യുവതിയെ പ്രതികൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ്.

അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം  അമ്മയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ചു  തവനൂരിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം  അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അറസ്റ്റ്  സുഹൈല നസ്റിന്‍റെ മരണം  സുഹൈല നസ്റിന്‍റെ മരണത്തിൽ അറസ്റ്റ്  സ്‌ത്രീധന പീഡനം  തവനൂരിൽ സുഹൈല നസ്റിൻ തീപൊള്ളലേറ്റ് മരിച്ചു  Tavanur mother and child death  Tavanur mother and child death news  mother and baby found dead in tavanur  mother and baby found dead malappuram news  mother and baby found dead kuttipuram news  kuttipuram mother and baby found dead news'  Suhaila Nasrin death news  Suhaila Nasrin death two family members arrested  Suhaila Nasrin death two arrested
അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്​റ്റിൽ
author img

By

Published : Nov 17, 2021, 7:35 AM IST

മലപ്പുറം: കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃ മാതാവിനെയും ഭർതൃ സഹോദരിയുടെ മകളെയും പൊലീസ് അറസ്​റ്റ്​ ചെയ്‌തു. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരാണ് അറസ്റ്റിലായത്​. ആതമഹത്യാപ്രേരണകുറ്റം, ഗാർഹിക പീഡനം എന്നി വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

തി​ങ്ക​ളാ​ഴ്‌ച വൈ​കീ​ട്ടാണ് ​തവനൂർ അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തി​ന്‍റെ ഭാര്യ സുഹൈല നസ്റിൻ (19), എട്ട് മാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സുഹൈലയുമായി ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികൾ നിസാര കാര്യങ്ങൾക്ക് പോലും സുഹൈലയെ മാനസികമായി പീഡിപ്പിക്കുക പതിവായിരുന്നുവെന്നും ഈ വീട്ടുകാർക്ക് അയൽവാസികളുമായി ബന്ധം കുറവായതിനാൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

'സ്‌ത്രീധനം കുറഞ്ഞു പോയെന്നാരോപിച്ച് മാനസിക പീഡനം'

സ്‌ത്രീധനമായി നൽകിയ 20 പവൻ കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയിരുന്നതായി സുഹൈല വീട്ടുകാരോട് പരാതി പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം യുവതിയുടെ വീട്ടുകാർ ഭർത്താവിനെയും ഭർതൃപിതാവിനെയും അറിയിച്ചിരുന്നു. ഇത്‌ ആവർത്തിക്കില്ലെന്ന്​ ഭർതൃ പിതാവ് ഉറപ്പു നൽകിയതിന് ശേഷവും വഴക്കുണ്ടാകുകയായിരുന്നു.

സുഹൈല നസ്റിനും ബത് ബസ്ത്തും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്. ബാ​സ് ബ​സ​ത്ത്​ ഗ​ൾ​ഫി​ലാ​ണ്. പൊന്നാനി തഹസിൽദാർ എം.എസ്. സുരേഷ്, തിരൂർ ഡിവൈ.എസ്.പി ബെന്നി, കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലെയിൽ എന്നിവർ ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കൂടല്ലൂർ ജുമാമസ്ജിദിൽ മൃതദേഹങ്ങൾ ഖബറടക്കി.

READ MORE: കുറ്റിപ്പുറത്ത് യുവതിയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.