ETV Bharat / city

ബസിൽ നിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു - Driver's license suspended

വിദ്യാർഥി ബസിന്‍റെ പടിയിൽ നിൽക്കുമ്പോൾ ബസ്‌ എടുക്കുകയും തുടർന്ന് പിടിവിട്ട പെൺകുട്ടി റോഡിലേക്ക് വീഴുകയുമായിരുന്നു.

ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ സംഭവം  ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു  നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്  Student fall from bus  Driver's license suspended  strict action by motor vehicle department
ബസിൽ നിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
author img

By

Published : Mar 4, 2022, 2:04 PM IST

മലപ്പുറം: ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. വിദ്യാർഥി ബസിന്‍റെ പടിയിൽ നിൽക്കുമ്പോൾ ബസ്‌ എടുക്കുകയും തുടർന്ന് പിടിവിട്ട പെൺകുട്ടി റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.

ബസിൽ നിന്ന് വിദ്യാർഥി തെറിച്ച് വീണ സംഭവം

ജോയിന്‍റ് ആർടിഒ എം പി അബ്ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം എം.വി.ഐ എം കെ പ്രമോദ് ശങ്കർ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും തുടർന്ന് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. തുടർനടപടിക്കും ശുപാർശ ചെയ്‌തിട്ടുണ്ട്. സ്‌കൂളിന്‍റെ പ്രദേശങ്ങളിൽ സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ALSO READ: മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടല്‍ ഫലം കണ്ടു; സൈറയുമായി ആര്യ ഇന്ന് നാടണയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.