മലപ്പുറം: കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയെ അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗ ബാധിതരുള്ള ഗ്രാമപഞ്ചായത്തുകളില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. തലക്കാട്, വളവന്നൂര്‍, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്തുകളിലാണ് നിലവില്‍ രോഗബാധിതരുള്ളതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമല്ലാതെ ഈ ഏഴ് പഞ്ചായത്തുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അധികൃതര്‍ നിരോധിച്ചു. പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു. പ്രവര്‍ത്തനാനുമതി ഇല്ലാത്ത ഒരു സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മലപ്പുറത്ത് കൊവിഡ് ബാധിതരുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം - 7 gram panchayats malappuram
തലക്കാട്, വളവന്നൂര്‍, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍ നഗര്‍, ചുങ്കത്തറ എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളിലാണ് അധികൃതര്‍ നിയന്ത്രണം കര്‍ശനമാക്കിയത്