ETV Bharat / city

Automatic Sanitizer Machine| ഈ പിള്ളേര് പൊളിയാണ് ! ; കൈ ശുചിയാക്കാൻ പുത്തൻ വിദ്യ - സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഇരുവേറ്റി

ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ (Automatic Sanitizer Machine) നിര്‍മിച്ച് മലപ്പുറം ഇരുവേറ്റി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂള്‍ (CH Muhammad Koya Memorial Higher Secondary School) വിദ്യാര്‍ഥികള്‍

automatic sanitizer machine  school students made sanitizer machine  CH Muhammad Koya Memorial Higher Secondary School  sanitizer machine  സ്‌കൂളിന് സ്വന്തമായി സാനിറ്റൈസർ മെഷീൻ  സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഇരുവേറ്റി  ഓട്ടോമാറ്റിക് സാനിറ്റൈസർ ഉപകരണം
സ്‌കൂളിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ച് വിദ്യാർഥികൾ
author img

By

Published : Nov 21, 2021, 2:51 PM IST

Updated : Nov 21, 2021, 3:56 PM IST

മലപ്പുറം : കൊവിഡ് ഇടവേളക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചതോടെ സ്‌കൂളിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ ഉപകരണം (automatic sanitizer machine) തയ്യാറാക്കിരിക്കുകയാണ് ഒരു സംഘം വിദ്യാർഥികൾ. ഇരുവേറ്റി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ (CH Muhammad Koya Memorial Higher Secondary School) എട്ടാം ക്ലാസ് വിദ്യാർഥികളായ അഭിരാം കൃഷ്‌ണ, സനൽ, ഒമ്പതാം ക്ലാസ് വിദ്യാർഥി ഡാനിഷ് പനോളി എന്നിവർ ചേർന്നാണ് ഇലക്ട്രോണിക് സാനിറ്റൈസർ ഉപകരണത്തിന് രൂപം നൽകിയത്.

ഈ പിള്ളേര് പൊളിയാണ് ! ; കൈ ശുചിയാക്കാൻ പുത്തൻ വിദ്യ

ALSO READ: CPM Worker| ലഹരി മാഫിയ സിപിഎം നേതാവിന്‍റെ വീട് അടിച്ചു തകർത്തു

അൾട്രാസോണിക് സെൻസറും ഒർഡിനോ പ്രോഗ്രാമിങ്ങും ഡി.സി മോട്ടോറുകളും ഉപയോഗിച്ചാണ് ഉപകരണത്തിന്‍റെ നിർമാണം. ചെറിയ ചെലവിലാണ് മെഷീന്‍റെ നിർമാണം എന്നതും ശ്രദ്ധേയം. എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഉപകരണം പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

ശാസ്‌ത്ര ക്ലബ്ബിന്‍റെയും വിദ്യാർഥികളുടെയും കാലോചിത കണ്ടെത്തലുകൾ കൊവിഡ് കാലത്ത് വളരെ പ്രയോജനമായെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകൻ ഷാജ്‌കുമാർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി സ്‌കൂളിലെ അധ്യാപകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Last Updated : Nov 21, 2021, 3:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.