ETV Bharat / city

ആവേശമായി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ - വയനാട്

നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് രാഹുലിന്‍റെ റോഡ് ഷോ ആരംഭിച്ചതെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു.

ഫയൽ ചിത്രം
author img

By

Published : Jun 7, 2019, 11:31 PM IST

മലപ്പുറം: വയനാട് ജില്ലയുടെ ഭാഗമായ മലപ്പുറം ജില്ലയിലെ നാലു സ്ഥലങ്ങളിൽ രാഹുൽഗാന്ധി വോട്ടർമാരോട് നന്ദി പറയാനെത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് എല്ലാ സ്ഥലങ്ങളിലും രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചത്. ശക്തമായ ഇടിയോടുകൂടിയ കനത്ത മഴയെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. നാളെ വയനാട് ജില്ലയിൽ രാഹുൽ സന്ദർശനം നടത്തും.

പ്രവർത്തകർക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

ചരിത്ര ഭൂരിപക്ഷം നൽകി വയനാടിന്‍റെ മണ്ണിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ ഗാന്ധി സ്വീകരണ യോഗത്തിൽ നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്തിന്‍റെയും വയനാട്ടിലെയും പ്രശ്നങ്ങൾ ലോക്സഭയ്ക്ക് അകത്തും പുറത്തും അവതരിപ്പിക്കാൻ താൻ ഉണ്ടാകുമെന്ന് ഓരോ സ്വീകരണ യോഗത്തിലും രാഹുൽ വ്യക്തമാക്കി.

രണ്ടര കിലോമീറ്ററോളം റോഡിന്‍റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ പ്രവർത്തകരും സ്ത്രീകളും കുട്ടികളും റോഡ് ഷോയുടെ ആവേശം വർധിപ്പിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകൾ വാസ്നിക്, കെ സി വേണുഗോപാൽ, മുസ്ലിം ലീഗ് നേതാക്കൾ, എംഎൽഎമാർ എന്നിവർ റോഡ്ഷോയിൽ പങ്കാളികളായി.

Intro:വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാൻ രാഹുൽഗാന്ധി എത്തി. വയനാട് ജില്ലയുടെ ഭാഗമായ മലപ്പുറം ജില്ലയിലെ നാലു സ്ഥലങ്ങളിലായിരുന്നു രാഹുൽഗാന്ധി വോട്ടർമാരുടെ നന്ദി പറഞ്ഞത് . കനത്ത മഴയും അവഗണിച്ച് സ്ത്രീകളും കുട്ടികളുമാണ് രാഹുൽഗാന്ധിയെ കാണാൻ എത്തിയത്. നാളെ വയനാട് ജില്ലയിലെ വോട്ടർമാരുടെ അദ്ദേഹം നന്ദി പറയുന്നു.

Body: നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് എല്ലാ സ്ഥലങ്ങളിലും രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചത് ശക്തമായ ഇടിയോടുകൂടിയ കനത്ത മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി വിവിധ സ്വീകരണങ്ങൾ എത്തിച്ചേർന്നു . മണിക്കൂറുകളോളം കാത്തുനിന്നാലും രാഹുലിനെ ആവേശം കാണാനുള്ള ആവേശത്തിൽ ആണ് പലരുമെത്തിയത്

byte
രണ്ട് സ്ത്രീകളുടെ ബൈറ്റ് ഉണ്ട്

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവല്ല. രണ്ടര കിലോമീറ്ററോളം റോഡിൻറെ ഇരുകരകളും പ്രവർത്തകരും സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞു .ചരിത്ര ഭൂരിപക്ഷം നൽകി വയനാടിൻറെ മണ്ണിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ ഗാന്ധി സ്വീകരണ യോഗത്തിൽ നന്ദി രേഖപ്പെടുത്തി .സംസ്ഥാനത്തിലെയും വയനാടിനെയും പ്രശ്നങ്ങൾ ലോക്സഭ അകത്തും പുറത്തും അവതരിപ്പിക്കാൻ ഞാൻ ഉണ്ടാകുമെന്ന് ഓരോ സ്വീകരണ യോഗത്തിലും അദ്ദേഹം വ്യക്തമാക്കി കി
byte
രാഹുൽ ഗാന്ധി

വഴിയിലുടനീളം കാത്തുനിന്ന ആയിരങ്ങൾ റോഡ് ഷോ ആവേശം വർധിപ്പിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറി മാരായ മുകൾ വാസ്നിക് കെ സി വേണുഗോപാൽ മുസ്ലിം ലീഗ് നേതാക്കളും എംഎൽഎമാരും തുടങ്ങിയവരും റോഡ്ഷോയിൽ പങ്കാളികളായി.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.