ETV Bharat / city

മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം  ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  താനൂർ ദേവധാർ മേൽപ്പാലത്തിൽ അപകടം  താനൂർ ദേവധാർ മേൽപ്പാലം  malappuram accident news  private bus collided with a lorry  private bus lorry accident news  private bus lorry accident  malappuram accident news
മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
author img

By

Published : Oct 6, 2021, 7:52 AM IST

മലപ്പുറം: താനൂർ ദേവധാർ മേൽപ്പാലത്തിൽ വച്ച് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് അപകടം. താനൂർ ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും എതിരെ വന്ന സ്വകാര്യ ബസും തമ്മിൽ കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാരും താനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. താനൂർ പൊലീസും സംഭവ സ്ഥലത്ത്‌ രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ALSO READ: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.