ETV Bharat / city

പെണ്‍കുട്ടിയുടെ പരാതി: മലപ്പുറത്ത് വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്

ചികിത്സയുടെ മറവില്‍ പലരില്‍ നിന്നും പണം തട്ടുന്നതായും ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നു

pocso case against fake siddha in malappuram  case against fake siddha in aathavanaad  മലപ്പുറത്ത് വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്  ആതവനാട് മണ്ണേക്കരയിൽ വ്യാജ സിദ്ധനെതിരെ കേസ്  മലപ്പുറത്ത് വ്യാജ സിദ്ധൻ പിടിയിൽ
പെണ്‍കുട്ടിയുടെ പരാതി: മലപ്പുറത്ത് വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്
author img

By

Published : Jan 30, 2022, 3:41 PM IST

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിൽ വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്. മലപ്പുറം ആതവനാട് മണ്ണേക്കരയിലെ വ്യാജ സിദ്ധനെതിരെയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ പരാതി: മലപ്പുറത്ത് വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്

ഇയാള്‍ക്കെതിര നിരവധി പരാതികള്‍ മുമ്പും ഉണ്ടായിരുന്നു. ചികിത്സയുടെ മറവില്‍ പലരില്‍ നിന്നും പണം തട്ടുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ വളാഞ്ചേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ALSO READ: പെൺകുട്ടികൾ ചാടിപ്പോയ സംഭവം; ശിശുക്ഷേമ സമിതി അടിയന്തര യോഗം ചേരുന്നു

മഖാം കെട്ടി പണപ്പിരിവും ചികിത്സയും നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവര്‍ ജില്ല കലക്‌ടര്‍, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നല്‍കിയിരുന്നു. നിരവധി സ്ത്രീകളും വ്യാജ ചികിത്സയുടെ പേരില്‍ തട്ടിപ്പിനിരയായതായാണ് വിവരം.

കേസെടുത്തതിനെ തുടര്‍ന്ന് സിദ്ധന്‍ ഒളിവിലാണ്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.