ETV Bharat / city

കേരളാ കോൺഗ്രസി​​​ന്‍റേത് ആഭ്യന്തര പ്രശ്നം, യുഡിഎഫ് ഇടപെടേണ്ടതില്ല; കുഞ്ഞാലിക്കുട്ടി

author img

By

Published : Mar 12, 2019, 5:53 PM IST

സീറ്റി​​​ന്‍റെ പേരിൽ വലിയ തർക്കം സിപിഎമ്മിലും നടക്കുന്നില്ലേ. അവരുടെ പാർട്ടിയിൽ നിന്നും യുഡിഎഫിലേക്ക്​​ വിളിക്കാവുന്നവർ ഉണ്ടല്ലോ, അവരെയൊക്കെ വിളിക്കാനാകുമോ?

കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളാ കോൺഗ്രസി​​​ന്‍റെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ്​ ഇടപെടേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയുടെ അകത്തുള്ള വിഷയങ്ങൾ കേരളാ കോൺഗ്രസ്​ തന്നെ പരിഹരിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങള്‍ സാധാരണയാണ്, അത് മുന്നണി പ്രശ്നമായി വന്നിട്ടില്ല ​. ഇത്തരം കാര്യങ്ങളില്‍ ചാടിക്കയറി മധ്യസ്ഥത പറയാനാകില്ലെന്നും പ്രശ്​നങ്ങൾ കേരളാ കോൺഗ്രസിനകത്ത് തന്നെ സംസാരിച്ച്​ തീർപ്പാക്കുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

യുഡിഎഫ് കേരളാ കോൺഗ്രസിനോട്​ നിരന്തരമായി ഇത്തരം വിഷയങ്ങൾ സംസാരിക്കാറുണ്ട്​. കോൺഗ്രസ്​ നേതാക്കളുമായി ഇക്കാര്യങ്ങൾ​ സംസാരിച്ചിട്ടുണ്ടെന്നും അതിന്‍റെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസ് പ്രതികരിക്കേണ്ട വിഷയമാണിത്. മുന്നണിയല്ല ഇതില്‍ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാണംകെട്ട്​ മാണിക്കൊപ്പം നിൽക്കണോ എന്ന്​ പി ജെ ജോസഫ്​ തീരുമാനിക്കണമെന്ന കോടിയേരിയുടെ പ്രസ്​താവനക്കും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. സീറ്റി​​​ന്‍റെ പേരിൽ വലിയ തർക്കം സിപിഎമ്മിലും നടക്കുന്നില്ലേ. അവരുടെ പാർട്ടിയിൽ നിന്നും യുഡിഎഫിലേക്ക്​​ വിളിക്കാവുന്നവർ ഉണ്ടല്ലോ, അവരെയൊക്കെ വിളിക്കാനാകുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കാളപെറ്റു എന്ന്​ കേൾക്കുമ്പോഴേക്ക്​ കയറെടുക്കുന്നത്​ ശരിയല്ല. പ്രശ്​നങ്ങൾ കേരളാ കോൺഗ്രസിന് പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും മുന്നണി ഇടപെടേണ്ട ആവശ്യം വരുമ്പോള്‍ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Intro:Body:

*Pk കുഞ്ഞാലിക്കുട്ടി*

കേരളാ കോൺഗ്രസിലേത് ആഭ്യന്തര  വിഷയമാണ്.  അത് അവർക്കിടയിൽ അവർ തന്നെ പരിഹരിക്കും. ഇപ്പോൾ udf അതിൽ ഇടപെടേണ്ടതില്ല.

 വിഷയത്തിൽ മുന്നണി ഇടപെടേണ്ട ആവശ്യം വരുന്ന ഘട്ടത്തിൽ ഇടപെടും.

Pj ജോസഫ് km മാണി ജോസ് കെ മാണി മറ്റ് udf എന്നിവരുമായി സംസാരിച്ചു.

മലപ്പുറം: കേരളാ കോൺഗ്രസി​​​െൻറ ആഭ്യന്തര കാര്യങ്ങളിൽ യു.ഡി.എഫ്​ ഇടപെടേണ്ടതില്ലെന്ന്​ മുസ്​ലിം ലീഗ്​ നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം വിഷയങ്ങൾ കേരളാ കോൺഗ്രസ്​ തന്നെ പരിഹരിക്കേണ്ടതാണ്​. ചാടിക്കയറി മധ്യസ്ഥത പറയാനാകില്ലെന്നും പ്രശ്​നങ്ങൾ അവർ സംസാരിച്ച്​ തീർപ്പാക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. 

ഞങ്ങൾ അവരോട്​ ഇത്തരം വിഷയങ്ങൾ പരസ്​പരം സംസാരിക്കാറുണ്ട്​. ഇന്നലെ ഇതുമായി ബന്ധപ്പെട്ട്​ നേതാക്കൻമാരെ വിളിച്ചിരുന്നു. കോൺഗ്രസ്​ നേതാക്കളുമായി ഇക്കാര്യങ്ങൾ​ സംസാരിച്ചിട്ടുണ്ടെന്നും അതി​​​െൻറ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

നാണംകെട്ട്​ മാണിക്കൊപ്പം നിൽക്കണോ എന്ന്​ പി.ജെ ജോസഫ്​ തീരുമാനിക്കണമെന്ന കൊടിയേരിയുടെ പ്രസ്​താവനക്കും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. അവരുടെ പാർട്ടിയിൽ നിന്നും യു.ഡി.എഫിന്​​ വിളിക്കാവുന്നവർ ഉണ്ടെല്ലോ എന്ന്​​ അദ്ദേഹം പറഞ്ഞു. ‘അവിടെ സീറ്റി​​​െൻറ പേരിൽ വലിയ തർക്കം നടക്കുന്നില്ലേ. കാളപെറ്റു എന്ന്​ കേൾക്കുമ്പോഴേക്ക്​ കയറെടുക്കുന്നത്​ ശരിയല്ല. പ്രശ്​നങ്ങൾ കേരളാ കോൺഗ്രസ്​ പരിഹരിക്ക​േട്ടയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.