മലപ്പുറം: ലോക്ക് ഡൗണും കൊവിഡും പ്രതിസന്ധിയിലാക്കിയവരില്‍ പൈനാപ്പിള്‍ കര്‍ഷകരും. സംസ്ഥാനത്തെ പ്രധാന പൈനാപ്പിള്‍ വിപണിയായ വാഴക്കുളത്ത് പോലും പൈനാപ്പിള്‍ സ്വീകരിക്കാതായതോടെ കര്‍ഷകര്‍ കിട്ടുന്ന വിലക്ക് വഴിയോര കച്ചവടം നടത്തുകയാണ് ഇപ്പോള്‍. അഞ്ച് കിലോ പൈനാപ്പിൾ 100 രൂപക്കാണ് വില്‍ക്കുന്നത്. കിലോക്ക് വെറും 20 രൂപ മാത്രം. വണ്ടി വാടകയും കയറ്റിറക്ക് കൂലിയും നല്‍കിയ ശേഷം കര്‍ഷകരുടെ കീശയില്‍ ബാക്കിയാവുന്നത് തുച്ഛമായ തുക മാത്രം. ബാങ്ക് വായ്പ എടുത്തും, കടം വാങ്ങിയും കൃഷി നടത്തിയ കർഷകർ വിളവെടുപ്പ് സീസൺ സ്വപ്നം കണ്ട് കഴിയുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള വിപണിയായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. അതേസമയം മറ്റ് പഴവർഗങ്ങളെ അപേക്ഷിച്ച് പൈനാപ്പിളിന്‍റെ വിലക്കുറവും ഗുണമേന്മയും മൂലം ആവശ്യക്കാര്‍ ഏറെയാണ്.
പൈനാപ്പിളിന് വിലയില്ല, കര്‍ഷകര്‍ക്ക് കയ്പേറിയ കാലം - pineapple
അഞ്ച് കിലോ പൈനാപ്പിൾ 100 രൂപക്കാണ് വില്‍ക്കുന്നത്. കിലോക്ക് വെറും 20 രൂപ മാത്രം