ETV Bharat / city

ചാലിയാര്‍ തീരം ഇടിഞ്ഞ് ഇരുപതോളം കുടുംബങ്ങള്‍ക്ക് ഭീഷണി

പുഴയുടെ തീരത്തോട് ചേർന്ന് കൃഷിയിടങ്ങൾ മണ്ണിടിഞ്ഞ് നശിച്ചതോടെ ഏതു സമയത്തും വീടുകളിലേക്ക് വെള്ളം കയറാവുന്ന അവസ്ഥയിലാണ്. നാല് വർഷം മുൻപ് ജലസേചന വകുപ്പ് 80 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച സംരക്ഷണഭിത്തിയും പൂർണമായും തകർന്നു.

ചാലിയാറിന്‍റെ തീരം ഇടിഞ്ഞു  മൈലാടിയില്‍ ചാലിയാര്‍ തീരം  chaliyar river side  chaliyar malappuram  landslide in chaliyar  ജലസേചന വകുപ്പ്
ചാലിയാര്‍ തീരം ഇടിഞ്ഞ് ഇരുപതോളം കുടുംബങ്ങള്‍ക്ക് ഭീഷണി
author img

By

Published : Aug 12, 2020, 8:33 PM IST

മലപ്പുറം: മൈലാടിയില്‍ ചാലിയാറിന്‍റെ തീരം ഇടിഞ്ഞ് ഇരുപതോളം കുടുംബങ്ങൾക്ക് ഭീഷണി. മൈലാടി പാലം മുതൽ റിവേറെ എസ്റ്റേറ്റ് വരെയുള്ള ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിൽ സംരക്ഷണഭിത്തി തകർത്ത് കൃഷിയിടങ്ങളിലേക്ക് പ്രവേശിച്ച് രണ്ട് ഏക്കറിലേറെ സ്ഥലം പുഴ കവർന്നത്. മഴ തുടര്‍ന്നാല്‍ ഈ ഭാഗത്ത് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. നാല് വർഷം മുൻപ് ജലസേചന വകുപ്പ് 80 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച സംരക്ഷണഭിത്തി പൂർണമായും തകർന്നു. നിർമാണത്തിലെ അപാകതയാണ് ഭിത്തിയിടിയാന്‍ കാരണമെന്ന് സ്ഥലം ഉടമകൾ ആരോപിക്കുന്നു.

ചാലിയാര്‍ തീരം ഇടിഞ്ഞ് ഇരുപതോളം കുടുംബങ്ങള്‍ക്ക് ഭീഷണി

പുഴയുടെ തീരത്തോട് ചേർന്ന് കൃഷിയിടങ്ങൾ മണ്ണിടിഞ്ഞ് നശിച്ചതോടെ ഏതു സമയത്തും വീടുകളിലേക്ക് വെള്ളം കയറാവുന്ന അവസ്ഥയിലാണ്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നാൽ മൈലാടി സ്കൂളിലുൾപ്പെടെ അഭയം തേടേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.