ETV Bharat / city

ഓണമെത്തുന്നു ; വിപണിയില്‍ തൃക്കാക്കരയപ്പന്‍ റെഡി

author img

By

Published : Aug 27, 2022, 3:21 PM IST

Updated : Aug 27, 2022, 3:40 PM IST

വ്യത്യസ്‌ത വലിപ്പത്തിലും ഡിസൈനിലുമാണ് ഇത്തവണ തൃക്കാക്കരയപ്പന്‍ വിപണിയിലെത്തിയിരിക്കുന്നത്

ഓണ വിപണി തൃക്കാക്കരയപ്പന്‍  onam celebrations 2022  demand for thrikkakara appan  തൃക്കാക്കരയപ്പന്‍  ഓണം 2022  തൃക്കാക്കരയപ്പന്‍ വില്‍പന  ഓണത്തപ്പന്‍  onam
ഓണത്തെ വരവേല്‍ക്കാന്‍ തൃക്കാക്കരയപ്പന്‍ ഒരുങ്ങി

മലപ്പുറം : ഓണ നാളുകള്‍ അടുത്തതോടെ വഴിയോരങ്ങള്‍ നിറഞ്ഞ് തൃക്കാക്കരയപ്പന്‍. വ്യത്യസ്‌ത വലിപ്പത്തിലും ഡിസൈനിലുമാണ് ഇത്തവണ തൃക്കാക്കരയപ്പന്‍ വിപണിയിലെത്തിയിരിക്കുന്നത്. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലേക്ക് ഇത്തവണ തൃക്കാക്കരയപ്പൻ എത്തിയിരിക്കുന്നത്.

വഴിയോരങ്ങളിൽ മൺപാത്രങ്ങൾക്കൊപ്പമാണ് ഇവ സ്ഥാനം പിടിച്ചിരിക്കുന്നത്. ഓണമടുത്തതോടെ തൃക്കാക്കരയപ്പന് വൻ ഡിമാൻഡാണ്. ചെറുതിന് 100 ഉം വലുതിന് 150 ഉം രൂപയുമാണ് വില.

മണ്ണും മണലും ഉപയോഗിച്ച് ചുട്ടെടുക്കാതെയാണ് തൃക്കാക്കരയപ്പന്‍റെ നിർമാണം. സാധാരണയായി കളിമണ്ണ് നല്ല വണ്ണം കുഴച്ച ശേഷം നീളത്തിലും ചതുരാകൃതിയിൽ അടിഭാഗം വരുന്ന വിധമാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്. ഒരടിയോടടുത്ത ഉയരത്തിൽ നാലുഭാഗത്തും മുകൾഭാഗത്തും ഉണ്ടാക്കുന്ന ദ്വാരങ്ങളിലാണ് പുഷ്‌പങ്ങൾ വയ്‌ക്കുക.

Also read: മറുനാടന്‍ പൂക്കള്‍ ഇനി വേണ്ട ; ഓണം മനോഹരമാക്കാന്‍ പച്ചക്കറിയോടൊപ്പം പൂ കൃഷിയും നടത്തി മനോഹരന്‍

നിറം കൂട്ടാൻ ഓടിന്‍റെ കളിമണ്ണ് കലക്കി തേച്ചുപിടിപ്പിക്കും. തുടര്‍ന്ന് അരി അരച്ച് ചാന്തുകൊണ്ട് അണിയിക്കും.

Last Updated : Aug 27, 2022, 3:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.