ETV Bharat / city

കെ എം ഷാജിക്കെതിരായ സ്‌പീക്കറുടെ പരാമർശം ഖേദകരമെന്ന് മുസ്ലിം ലീഗ് - muslim league against speaker

സ്‌പീക്കർ പദവിയിലിരുന്നു കൊണ്ട് രാഷ്‌ട്രീയ പ്രസ്‌താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ

muslim league malappuram  മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ  കെ എം ഷാജി എല്‍ എല്‍ എ
മുസ്ലിം ലീഗ്
author img

By

Published : Apr 21, 2020, 1:22 PM IST

മലപ്പുറം: കെ എം ഷാജിക്കെതിരായ നിയമസഭാ സ്‌പീക്കറുടെ പരാമർശം ഖേദകരമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. സ്‌പീക്കര്‍ക്ക് രാഷ്‌ട്രീയപരമായി വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ സ്‌പീക്കർ പദവിയിലിരുന്നു കൊണ്ട് രാഷ്‌ട്രീയ പ്രസ്‌താവന നടത്താൻ പാടില്ലായിരുന്നു.

രാഷ്‌ട്രീയ സംശുദ്ധിക്ക് തന്നെ കോട്ടം തട്ടുന്ന പ്രസ്‌താവനയാണിതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിലുള്ള പ്രതിപക്ഷ സഹകരണം അഭിപ്രായ പ്രകടനങ്ങൾ നടത്താതിരിക്കാനുള്ള മാനദണ്ഡമായി കാണരുത്. പ്രതിപക്ഷം കടമ നിർവഹിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എം ഷാജിക്കെതിരായ പരാമര്‍ശത്തില്‍ സ്‌പീക്കര്‍ക്കെതിരെ മുസ്ലിം ലീഗ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.