മലപ്പുറം: ഓട്ടോയില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മഞ്ചേരി മുട്ടിപ്പാലം തറമണ്ണിൽ കൊരമ്പയിൽ വീട്ടിൽ മുഹമ്മദ് അബ്ദുറഹിമാൻ (54) എന്നയാളാണ് എക്‌സൈസിന്‍റെ പിടിയിലായത്. ലോക്ക് ഡൗൺ സമയത്ത് മഞ്ചേരി ഭാഗത്ത് വിറ്റഴിക്കുന്നതിന് ഇയാളുൾപ്പെടുന്ന സംഘം ആന്ദ്ര പ്രദേശിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ചതായി ഇന്‍റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇയാളുടെ സംഘാംഗങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിയെ കൊവിഡ് ടെസ്റ്റിന് ശേഷം മലപ്പുറം ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
മഞ്ചേരി സ്വദേശി കഞ്ചാവുമായി പിടിയിൽ - കഞ്ചാവ് പിടിച്ചു
മഞ്ചേരി മുട്ടിപ്പാലം തറമണ്ണിൽ കൊരമ്പയിൽ വീട്ടിൽ മുഹമ്മദ് അബ്ദുറഹിമാൻ ആണ് അറസ്‌റ്റിലായത്.