ETV Bharat / city

മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കുന്നതില്‍ വൻ ക്രമക്കേടെന്ന് പ്രതിപക്ഷം - തിരുവനന്തപുരം

ക്രമക്കേട് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി. മമ്മൂട്ടി അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നിയമസഭയിൽ നോട്ടീസ് നൽകി

നിയമസഭ
author img

By

Published : Jun 27, 2019, 4:31 PM IST

Updated : Jun 27, 2019, 7:08 PM IST

തിരുവനന്തപുരം: മലയാളം സർവകലാശാലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതിയാരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. സ്ഥലമേറ്റെടുപ്പിൽ വൻ അഴിമതിയുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സി. മമ്മൂട്ടിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നിയമസഭയിൽ നോട്ടീസ് നൽകിയത്.

മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കുന്നതില്‍ വൻ ക്രമക്കേടെന്ന് പ്രതിപക്ഷം

സ്ഥലമേറ്റെടുപ്പിലെ അഴിമതിയിൽ മന്ത്രി കെ.ടി ജലീലിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, സ്ഥലമേറ്റെടുപ്പ് നടപടികളിൽ ഭൂരിഭാഗവും പൂർത്തിയാക്കിയത് യുഡിഎഫിന്‍റെ ഭരണകാലത്താണെന്നും നിലവിലെ സർക്കാരിനോ മന്ത്രിമാർക്കോ ഇടപാടിൽ പങ്കില്ലെന്നും മന്ത്രി കെ.ടി ജലീൽ വിശദീകരിച്ചു.
എന്നാൽ അടിയന്തര പ്രാധാന്യമുള്ള വിഷയമായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ നിലപാട് സ്വീകരിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത് ഈ മാസമാണെന്നും ഇടപാടിൽ കോടികളുടെ അഴിമതിയുണ്ടെന്നും വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യമറിയിച്ചു. നിലപാട് വ്യക്തമാക്കി സ്പീക്കർ മറ്റ് സഭാനടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും വിഷയം ചർച്ചയ്ക്കെടുക്കാൻ സർക്കാരിന് ഭയമാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. എന്നാൽ, കമ്മീഷൻ ലഭിക്കാത്ത ചിലരാണ് സ്ഥലമേറ്റെടുപ്പ് മുടക്കാൻ ശ്രമിക്കുന്നതെന്ന് കെ.ടി.ജലീൽ തിരിച്ചടിച്ചു.

Intro:മലയാളം സർവകലാശാലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതിയാരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. സ്ഥലമേറ്റെടുപ്പിലെ അഴിമതിയിൽ മന്ത്രി കെ.ടി.ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം,
സ്ഥലമേറ്റെടുപ്പ് നടപടികളിൽ ഭൂരിഭാഗവും പൂർത്തിയാക്കിയത് യു ഡി.എഫിന്റെ ഭരണകാലത്താണെന്നും നിലവിലെ സർക്കാരിനോ മന്ത്രിമാർക്കോ ഇടപാടിൽ പങ്കില്ലെന്നും മന്ത്രി കെ.ടി.ജലീൽ വിശദീകരിച്ചു.Body:മലയാളം സർവകലാശാലയുടെ സ്ഥലമേറ്റെടുപ്പിൽ വൻ അഴിമതിയുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സി.മമ്മൂട്ടിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നിയമസഭയിൽ നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ നിലപാട് സ്വീകരിച്ചു.

ബൈറ്റ്
സ്പീക്കർ
10:14

ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത് ഈ മാസമാണെന്നും ഇടപാടിൽ കോടികളുടെ അഴിമതിയുണ്ടെന്നും ഇത് സഭയിൽ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യമുന്നയിച്ചു. നിലപാട് വ്യക്തമാക്കി സ്പീക്കർ മറ്റ് സഭാനടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Hold
10.15

വിഷയം ചർച്ചയ്ക്കെടുക്കാൻ സർക്കാറിന് ഭയമാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇടപാടിൽ മന്ത്രി കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബൈറ്റ്
ചെന്നിത്തല

എന്നാൽ, കമ്മീഷൻ ലഭിക്കാത്ത ചിലരാണ് സ്ഥലമേറ്റെടുപ്പ് മുടക്കാൻ ശ്രമിക്കുന്നതെന്ന് കെ.ടി.ജലീൽ തിരിച്ചടിച്ചു.

ബൈറ്റ്
കെ ടി ജലീൽ

(പറമ്പുകച്ചവടക്കാരും ഏജൻറുമാരുമാണ് വിവാദങ്ങൾക്കു പിന്നിൽ.)

ഇ ടി വി ഭാരത്
തിരുവനന്തപുരം.Conclusion:null
Last Updated : Jun 27, 2019, 7:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.