മലപ്പുറം : ഊർങ്ങാട്ടിരി തോട്ടുമുക്കം സ്വദേശി സക്കീനയുടെ ജീവിതത്തെ ഇരുട്ടിലാക്കി ഉലയ്ക്കുകയായിരുന്നു കൊവിഡ്. ഭര്‍ത്താവ് സത്താര്‍ കൊവിഡ് മൂലം മരിച്ചതോടെ ഉപജീവനം പ്രതിസന്ധിയിലായി. എന്നാല്‍ പങ്കാളിയുടെ വിയോഗത്തില്‍ തളര്‍ന്നിരിക്കാന്‍ സക്കീന തയ്യാറായിരുന്നില്ല. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനായിരുന്നു സക്കീനയുടെ തീരുമാനം. അതിജീവനത്തിനായി അച്ചാര്‍ വില്‍പ്പന ആരംഭിച്ചു.
പരീക്ഷണാടിസ്ഥാനത്തിലാണ് അച്ചാര്‍ വില്‍പ്പന തുടങ്ങിയിരിക്കുന്നത്. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി, കാരക്ക, ബീറ്റ്റൂട്ട്, പപ്പായ തുടങ്ങിയവയുടെ അച്ചാറുകളാണ് വിൽക്കുന്നത്. വലിയ വരുമാനം കിട്ടിയില്ലെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞാൽ മതിയെന്ന് സക്കീന പറയുന്നു.
Also read: പഞ്ചിലൊതുങ്ങില്ല, റേസിങ്ങിലും മികവ് ; സഞ്ജുവിൻ്റെ ലക്ഷ്യം ഒളിമ്പിക്‌സ്, വേണം സ്പോൺസർ
സത്താറിന്‍റേത് ഇപ്പോഴും കൊവിഡ് മരണമായി രേഖപ്പെടുത്തിയിട്ടില്ല. ഇതുമൂലം സർക്കാരിൽ നിന്ന് കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടിയതുമില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് സക്കീന ആവശ്യപ്പെടുന്നു.