മലപ്പുറം: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 ലിറ്റർ വിദേശ മദ്യവുമായി യുവാക്കൾ അറസ്റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വദേശി രമേശ് ബാബു, ഉള്ളാട് സ്വദേശി ജിതേഷ് എന്നിവരെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടർന്ന് അമരമ്പലം സൗത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് മലയോര മേഖലയിലെ മദ്യവിൽപനശാലകൾ അടച്ചിട്ടത് മുതലെടുക്കാൻ വേണ്ടിയാണ് പ്രതികൾ വൻതോതിൽ മദ്യം കടത്തിയത്. ഓട്ടോറിക്ഷയുടെ പാസഞ്ചർ സീറ്റിന് പുറകുവശം അടുക്കി വെച്ച നിലയിൽ അര ലിറ്ററിന്‍റെ ഒരേ ബ്രാൻഡിൽപ്പെട്ട 84 മദ്യക്കുപ്പികളാണ് പൊലീസ് പിടിച്ചെടുത്തത്.
Also read: യുവാവിന്‍റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവം; പൊലീസിനെതിരെ പ്രതിഷേധം, ദൃശ്യങ്ങൾ വൈറല്‍
മലപ്പുറത്തെ സ്വകാര്യ മദ്യവിൽപ്പനശാലയിൽ നിന്ന് പ്രതികൾ പല തവണകളായിട്ടാണ് മദ്യം ശേഖരിച്ചത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.