മലപ്പുറം : പെരിന്തൽമണ്ണ നഗരസഭയ്ക്ക് സമീപം ഗ്യാസ് ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. മംഗലാപുരത്തുനിന്നും സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലൂടെ പെരിന്തൽമണ്ണ നഗരസഭയ്ക്ക് സമീപമെത്തിയ ടാങ്കർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു ലോറിയുടെ പിറകുവശത്ത് ഇടിക്കുകയായിരുന്നു.
ALSO READ: 'ഇനിയും കട അടച്ചിടാൻ പറ്റില്ല' ; സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് വ്യാപാരികള്‍
അപകടത്തിൽ ഗ്യാസ് ടാങ്കറിൻ്റെ മുൻവശം പൂർണമായും തകർന്നു. എങ്കിലും ഗ്യാസ് ടാങ്കറിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ലോറിയുടെ ഡ്രൈവർ ക്യാബിൻ ടാങ്കറിൽ തട്ടി നിന്നതും ആശ്വാസമായി.
എന്നാല്‍ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ഏറെ നേരമായിട്ടും നീക്കം ചെയ്യാത്തത് പ്രദേശത്തെ വ്യാപാരികളെയും നഗരസഭ ജീവനക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.