ETV Bharat / city

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കേരള ഗ്രാമീണ ബാങ്ക് പ്രവർത്തനം - covid protocol violation news

ചാലിയാർ പഞ്ചായത്തിലെ അകമ്പാടം അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന കേരള ഗ്രാമീണ ബാങ്കും ഇതിന് സമീപത്തെ കൗണ്ടറുമാണ് സുരക്ഷ സംവിധാനമില്ലാതെ പ്രവർത്തിക്കുന്നത്.

കേരള ഗ്രാമീണ ബാങ്ക്  കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബാങ്ക്  ചാലിയാർ പഞ്ചായത്ത്  kerala grameen bank chaliyar  covid protocol violation news  chaliyar panchayat news
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കേരള ഗ്രാമീണ ബാങ്ക് പ്രവർത്തനം
author img

By

Published : Jul 31, 2020, 5:20 PM IST

മലപ്പുറം: സാമൂഹിക അകലം പാലിക്കാതെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന കേരള ഗ്രാമീണ ബാങ്കിന് മുന്നില്‍ നീണ്ട ക്യൂ. ബാങ്കിന് സമീപത്തെ ടോക്കൺ കൗണ്ടറും സുരക്ഷ സംവിധാനമില്ലാതെ ആണ് പ്രവർത്തിക്കുന്നത്. ചാലിയാർ പഞ്ചായത്തില്‍ നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും നിലമ്പൂർ നഗരസഭ കണ്ടെയ്മെന്‍റ് സോണായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ബാങ്കിന്‍റെ പ്രവർത്തനം. ബാങ്കില്‍ എത്തുന്നവർക്ക് കൈ കഴുകാൻ പോലും സൗകര്യമില്ല. കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെയും പണമിടപാടുകളാണ് ഇവിടെ കൂടുതലായി നടക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് പണം എടുക്കാനും അടക്കാനുമായി ബാങ്കിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കേരള ഗ്രാമീണ ബാങ്ക് പ്രവർത്തനം

ആദ്യ ദിവസം ടോക്കൺ, രണ്ടാം ദിവസം പണം എന്ന ക്രമത്തിലാണ് ബാങ്ക് നടപടി. അതുകൊണ്ട് തന്നെ രണ്ട് ദിവസം ബാങ്കിൽ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇടപാടുകാർ. ജനങ്ങൾ കൂട്ടും കൂടി നിൽക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശം നൽകിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാൻ പറഞ്ഞു. ഇടപാടുകാരോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടാറുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.